Film News

ഫഹദ് ഫാസിൽ ഇംതിയാസ് അലിക്കൊപ്പം ബോളിവുഡിലേക്ക്? 10-ാം ചിത്രത്തിൽ നായകൻ എന്ന് റിപ്പോർട്ട്

ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി നടൻ ഫഹദ് ഫാസിൽ. ഇംതിയാസ് അലി ചിത്രത്തിലൂടെയാണ് ഫഹദ് ബോളിവുഡിൽ ചുവടുറപ്പിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അമർ സിം​ഗ് ചംകീല എന്ന ചിത്രത്തിന് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചർച്ചകൾ നടക്കുകയാണെന്നും ഒരു ഇംതിയാസ് അലി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതിൽ ഫഹദ് ആവേശത്തിലാണെന്നും ബോളിവുഡ് ചാനലായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. കുറച്ച് മാസങ്ങളായി ഫഹദും ഇംതിയാസും തമ്മിൽ ചിത്രത്തിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇംതിയാസ് അലിയുടെ ഫിലിമോ​ഗ്രഫി പോലെ ഇതും ഒരു പ്രണയ ചിത്രമായിരിക്കുമെന്നും സിനിമയുടെ അടുത്ത വൃത്തങ്ങൾ പിങ്ക് വില്ലയോട് വെളിപ്പെടുത്തി.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഫഹദും ഇംതിയാസും തമ്മിൽ നിരവധി മീറ്റിം​ഗുകൾ നടന്നു. ഇരുവരും തമ്മിലുള്ള എനർജിയും യോജിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വർക്ക് ചെയ്യാനും ആ​ഗ്രഹിക്കുന്നു. ഫഹദും ഇംതിയാസും ആദ്യമായി ഈ ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ഇംതിയാസിനെപ്പോലെയുള്ള ഒരു സംവിധായകനൊപ്പം ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചതിൽ ഫഹദും ആവേശത്തിലാണ്. ഇംതിയാസ് ഒരു പ്രണയകഥയാണ് നിർമ്മിക്കുന്നത്, സ്ത്രീ കഥാപാത്രത്തിനായുള്ള കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഈ കഥയിൽ വളരെ ആവേശഭരിതനാണ്, ഈ കഥ പറയാൻ പറ്റിയ സമയമാണെ് ഇതെന്നും അദ്ദേഹം കരുതുന്നുണ്ട്. ഫഹദിനെക്കൊണ്ട് ഈ ചിത്രം പിച്ച് ചെയ്യിക്കാൻ അദ്ദേഹം മുന്നോട്ട് പോയി, കാരണം ഈ സിനിമയ്ക്ക് ഫഹദ് അനുയോജ്യമാണെന്നും ഈ കഥ ഫഹദിനെ തന്നെയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കരുതുന്നുണ്ട്. സിനിമയോട് അടുത്ത വൃത്തങ്ങൾ പിങ്ക് വില്ലയോട് പങ്കുവച്ചു.

എല്ലാം ശരിയായി സംഭവിച്ചാൽ 2025 ൻ്റെ ആദ്യ പകുതിയിൽ ഇംതിയാസ് അലി - ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കും. ചിത്രം അടുത്ത വർഷം അവസാനത്തോടെ റീലിസിനെത്തുകയും ചെയ്യും. ചിത്രം നിലവിൽ പ്രീ-പ്രൊഡക്ഷൻ വർക്കുകളിലാണ്. ഇംതിയാസ് അലിയുടെ സംവിധാനത്തിലെത്തുന്ന പത്താമത്തെ ഫീച്ചർ ഫിലിം ആയിരിക്കും ഇത്. ദില്‍ജിത്ത് ദൊസാന്‍ഝും പരിനീതി ചോപ്രയും അഭിനയിച്ച 'അമർ സിംഗ് ചംകീല' ആണ് ഇംതിയാസ് അലിയുടേതായി ഒടുവിലെത്തിയ ചിത്രം. എം. ടി വാസുദേവൻ നായരുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുക്കിയ ആന്തോളജിയിലെ മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഷെർലക്ക് ആണ് ഒടുവിലായി പുറത്തിറങ്ങിയ ഫഹദ് ചിത്രം.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT