Film News

മാമന്നൻ, ഉദയനിധി നായകൻ,ഫഹദ് വില്ലൻ; മാരി ശെൽവരാജ് ചിത്രം

കര്‍ണ്ണന് ശേഷം മാരി ശെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രം. മാമന്നന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷമാണ് ഫഹദ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. കീര്‍ത്തി സുരേഷ്, വടി വേലും എന്നിവരും ചിത്രത്തിലുണ്ട്. എ.ആര്‍ റഹ്‌മാനാണ് സംഗീതം.

കഴിഞ്ഞ ദിവസം ഫഹദ് ഫാസില്‍ മാരി ശെൽവരാജിനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. സ്റ്റാലിന്റെ മകനും തമിഴ്താരവുമായ ഉദയനിധി സ്റ്റാലിനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മാമന്നലില്‍ ഫഹദ് വില്ലനായാണ് എത്തുന്നതെന്ന് നേരത്തെ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകേഷ് കനകരാജ് കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന വിക്രം ആണ് ഫഹദ് ഫാസില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കിയ ചിത്രം. മലയാളത്തില്‍ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ' മലയന്‍കുഞ്ഞ്' ആണ് ഫഹദിന്റെ വരാനിരിക്കുന്ന റിലീസ്.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT