Film News

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

ഫഹദ് ഫാസിലിന്റെ അഭിനയത്തിന്റെ രഹസ്യമെന്തെന്ന് തുറന്നു പറഞ്ഞ് ജീവിതപങ്കാളിയും നടിയുമായ നസ്രിയ. ഫഹദിന് ഒരിക്കലും താൻ ചെയ്യുന്ന ജോലിയിൽ താൻ മികച്ചാതാണെന്ന് തോന്നാറില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹം എപ്പോഴും തന്റെ അഭിനയത്തെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാൻ ശ്രമിക്കാറുണ്ടെന്നും നസ്രിയ പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദിന്റെ അഭിനയത്തിന്റെ രഹസ്യമെന്താണ് എന്നാണ് കരുതുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നസ്രിയ.

നസ്രിയ പറഞ്ഞത്:

ആദ്യ സിനിമയും അതിനുശേഷം ഇവിടെ നിന്ന് മാറി നിന്നതും തിരിച്ചുവന്നു സ്വയം തെളിയിച്ചതും, അതെല്ലാം കൊണ്ടായിരിക്കാം ഫഹദ് ഒരിക്കലും താൻ ചെയ്യുന്ന പരിപാടിയിൽ താൻ മികച്ചതാണെന്ന് വിശ്വസിക്കാറില്ല. ഫഹദിന്റെ അഭിനയത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും തോന്നിയിട്ടുള്ള കാര്യമാണ് അത്. അതുകൊണ്ട് എപ്പോഴും അദ്ദേഹം തന്റെ ക്രാഫ്റ്റ് കൂടുതല്‍ മികച്ചതാക്കാന്‍ ഇങ്ങനെ ശ്രമിച്ചു കൊണ്ടേയിരിക്കും. ഞാൻ പക്ഷപാതപരമായി സംസാരിക്കുകയല്ല. ഞാൻ അങ്ങനെ കണ്ടിട്ടില്ല. ഷാനു പറയുന്നത് എനിക്ക് വേറെ പണിയെടുക്കാൻ അറിയില്ല മോളെ ഇതേയുള്ളൂ എന്നാണ്. ഫഹദിന്റെ അഭിനയത്തിന്റെ രഹസ്യമിതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

എം സി സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നസ്രിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൂക്ഷ്മദര്‍ശിനിയാണ് ഇനി തിയറ്ററുകളിലെത്താനിരിക്കുന്ന നസ്രിയ ചിത്രം. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് പുറത്തിറങ്ങിയ ട്രെയ്ലർ നൽകുന്ന സൂചന. നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. . ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം നവംബർ 22ന് തിയറ്ററുകളിലെത്തും.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT