Film News

പവന്‍ കുമാറിന്റെ സംവിധാനത്തില്‍ ഫഹദും അപര്‍ണ ബാലമുരളിയും; ഹോംബാലെ ഫിലിംസിന്റെ 'ധൂമം'

ലൂസിയ, യുടേണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ പവന്‍കുമാര്‍ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. അപര്‍ണ ബാലമുരളിയാണ് നായിക. ധൂമം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കെ.ജി.എഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലൊരുക്കുന്ന ചിത്രം ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. 2023 ലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക.

2020ല്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പവനുമായി ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനെ സംബന്ധിച്ച് ഫഹദ് സംസാരിച്ചിരുന്നു. സിനിമാ ചര്‍ച്ചകളില്‍ എല്ലാവരോടും ആദ്യം ചോദിക്കുക മലയാളത്തില്‍ ചെയ്യാന്‍ പറ്റുമോ എന്നാണ്, പവന്‍ ഒന്ന് ആടി നില്‍ക്കുകയാണ്, ചിലപ്പോള്‍ വന്നേക്കുമെന്നായിരുന്നു ഫഹദ് അന്ന് പറഞ്ഞത്.

ഫഹദിനെയും അപര്‍ണ ബാലമുരളിയെയും കൂടാതെ റോഷന്‍ മാത്യുവും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തും. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനീസ് നാടോടി പ്രൊഡക്ഷന്‍ ഡിസൈന്‍.

ഒരുപുകച്ചുരളിന്റെ ദൃശ്യത്തിനൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റില്‍ ധൂമം എന്ന പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ പവന്‍കുമാര്‍ ട്വീറ്റ് ചെയ്തത് , നിങ്ങള്‍ വിതച്ചത് നിങ്ങള്‍ക്ക് കൊയ്യാമെന്നാണ്.

ഹോംബാലെ ഫിലിംസ് ഇന്ന് ഒരു പ്രഖ്യാപനമുണ്ടാകുമെന്ന് ഇന്നലെ അറിയിച്ചികുന്നു. പ്രഭാസ് നായകനാകുന്ന സലാര്‍, യഷ് നായകനാകുന്ന പുതിയ ചിത്രം എന്നിവയിലേതെങ്കിലും ചിത്രത്തിന്റെ പ്രഖ്യാപനമായിരിക്കും ഉണ്ടാവുക എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇതിനെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍. എന്നാല്‍ അത് തെറ്റിച്ചുകൊണ്ടാണ് ഫഹദും പവന്‍ കുമാറും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT