Film News

അമല്‍ നീരദില്ലാതെ ട്രാന്‍സ് ചിന്തിക്കാനാകില്ലെന്ന് ഫഹദ്

അമല്‍ നീരദില്ലാതെ ട്രാന്‍സ് ചിന്തിക്കാനാകില്ലെന്ന് ഫഹദ്

THE CUE

അമല്‍ നീരദ് ഇല്ലാതെ ട്രാന്‍സിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്ന് ഫഹദ് ഫാസില്‍. സിനമയില്‍ പുതിയ വിഷ്വല്‍ എക്‌സ്പീരിയന്‍സ് അവതരിപ്പിച്ച ആളാണ് അമല്‍, ബിഗ് ബി ആയാലും ഇയ്യോബിന്റെ പുസ്തകം ആയാലും അന്നുവരെ കാണാത്ത ലെന്‍സിങ്ങും മറ്റുമാണ് ഉപയോഗിച്ചത്.
ട്രാന്‍സ് ഷൂട്ട് ചെയ്യുന്ന സമയത്ത് അനുഭവിച്ചറിഞ്ഞ കാര്യമാണിതെന്നും ഫഹദ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമല്‍ ഈസ് ദ ഫാക്ടര്‍, ഷൂട്ട് ചെയ്ത്‌കൊണ്ടിരിക്കുമ്പോ തോന്നിയ കാര്യമാണ്, നേരിട്ട് കണ്ട കാര്യമാണ്, ഇത്രയും ആള്‍ക്കാരെ കണ്ട്രോള്‍ ചെയ്ത്, ഒന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച്, അവര്‍ രണ്ട് പേരും ഒരു വിഷ്വല്‍ കണ്ടതുകൊണ്ടാണ് അത് സാധ്യമാകുന്നത്. പക്ഷേ ഏറ്റവും വലിയ കാര്യം അവര്‍ ചര്‍ച്ച ചെയ്യുന്നത് നമ്മള്‍ കാണുക പോലുമില്ലെന്നതാണ്.
ഫഹദ് ഫാസില്‍

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് തിയ്യേറ്ററുകളിലെത്തി. താന്‍ ഇതിനുമുന്‍പ് ട്രാന്‍സ് പോലൊരു സിനിമ ചെയ്തിട്ടില്ലെന്ന് ഫഹദ് പറഞ്ഞിരുന്നു. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. നസ്‌റിയയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം മേനോന്‍ എന്നിവരും വേഷമിടുന്നു. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ഷൂട്ടിങ്ങിലായിരുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ജാക്സണ്‍ വിജയനാണ സംഗീതം. അജയന്‍ ചാലിശേരിയാണ് കലാസംവിധാനം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT