Film News

ഷൂട്ടിങ്ങിനിടെ സെറ്റിന് മുകളിൽ നിന്ന് വീണ് ഫഹദ് ഫാസിലിന് പരുക്ക്

മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ഫഹദ് ഫാസിൽ സെറ്റിന് മുകളിൽ നിന്ന് വീണ് പരുക്ക്. വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് മലയന്‍കുഞ്ഞിലെ രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. താഴേക്കു വീഴുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താരം താഴേയ്ക്ക് വീഴുകയായിരുന്നു.

മൂക്ക് പൊട്ടി ചോര വാര്‍ന്നതിനെത്തുടര്‍ന്ന് അടുത്തുള്ള ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് കൊണ്ടുപോയി. വിദഗ്ദ്ധ പരിശോധനയില്‍ ഗുരുതര പ്രശ്‌നങ്ങളൊന്നും കണ്ടില്ല. മൂക്കിലുണ്ടായ പൊട്ടല്‍ പ്ലാസ്റ്റിക് സര്‍ജന്റെ നേതൃത്വത്തില്‍ തുന്നലിട്ടു. ഫഹദ് ഫാസിലിനെ ഇപ്പോൾ ആശുപത്രയിൽ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് കൊണ്ട് പോയി.

ഫഹദ് ഫാസിൽ നായകനാകുന്ന 'മലയൻകുഞ്ഞിൽ' സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നതും. നിരവധി സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായിരുന്ന വി.പി സജിമോന്‍ ആണ് മലയന്‍കുഞ്ഞിന്റെ സംവിധാനം. സംവിധായകന്‍ ഫാസില്‍ ആണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍ ചിത്രം ജോജി പൂര്‍ത്തിയാക്കിയാണ് ഫഹദ് ഫാസില്‍ മലയന്‍കുഞ്ഞില്‍ ജോയിന്‍ ചെയ്തത്

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT