Film News

ഓഡിയോ കാസറ്റിന് പുറത്ത് പേര് കൊത്തി അല്‍ഫോണ്‍സിന്‍റെ 'പാട്ട്', ഫഹദിനൊപ്പം നയന്‍താരയും

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം നയന്‍താരയും പ്രധാന വേഷത്തിലെത്തുന്നു, 'പാട്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പഴയ ഓഡിയോ കാസറ്റ് മാതൃകയിലാണ് പോസ്റ്റര്‍.

നിഴല്‍ എന്ന സിനിമക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലെത്തുന്ന സിനിമയുമാണ് പാട്ട്. ആനന്ദ് സി ചന്ദ്രന്‍ ക്യാമറയും വിഷ്ണു ഗോവിന്ദും ശ്രീശങ്കറും സൗണ്ട് ഡിസൈനും. തിരക്കഥ, എഡിറ്റിംഗ്, സംവിധാനം എന്നിവക്ക് പുറമേ അല്‍ഫോണ്‍ പുത്രന്‍ തന്നെയാണ് സംഗീത സംവിധാനവും. സക്കറിയാ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മ്മാണം.

പ്രേമം ടൈറ്റില്‍ ആന്‍ഡ് പോസ്റ്റര്‍ ഡിസൈനിലൂടെ ശ്രദ്ധേയനായ ടൂണി ജോണ്‍ ആണ് പാട്ടിന്റെയും കൗതുകമുള്ള പോസ്റ്ററിന് പിന്നില്‍. 'യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും'. ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഫഹദ് കുറിച്ചു.

സംഗീതത്തിന് പ്രാധാന്യമുള്ള ഈ സിനിമക്ക് വേണ്ടി അല്‍ഫോണ്‍സ് മ്യൂസിക് പഠനത്തിലായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് സംഗീത സംവിധാനം. സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മ്മാണം.

ദിലീഷ് പോത്തന്‍ ചിത്രം ജോജി പൂര്‍ത്തിയാക്കി മലയന്‍ കുഞ്ഞ് എന്ന സിനിമയില്‍ ജനുവരി അവസാനം ജോയിന്‍ ചെയ്യും. നവാഗതനായ സജിമോനാണ് സംവിധാനം. ഫാസില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ രചന മഹേഷ് നാരായണനാണ്. മലയന്‍ കുഞ്ഞിന് ശേഷമാണ് പാട്ട് തുടങ്ങുക.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT