Film News

'എന്റെ കരിയറില്‍ ഇത്രയും കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തിട്ടില്ല'; മലയന്‍കുഞ്ഞ് വല്ലാത്തൊരു പടമെന്ന് ഫഹദ് ഫാസില്‍

തന്റെ കരിയറില്‍ മലയന്‍കുഞ്ഞ് പോലെ ഇത്രയും കഷ്ടപ്പെട്ട് ഒരു സിനിമ ചെയ്തിട്ടില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. നാല്‍പ്പത് അടിക്ക് താഴ്ചയിലൊക്കയൊണ് ഷൂട്ട് ചെയ്യുന്നത്. അവിടെ തല ഒന്ന് പൊക്കാന്‍ പോലും കഴിയില്ല. താന്‍ ഇരിക്കുകയാണെങ്കില്‍ ക്യാമറമാനും അങ്ങനെ തന്നെയായിരിക്കും. വല്ലാത്തൊരു പ്രൊസസായിരുന്നു മലയന്‍ കുഞ്ഞെന്നും ഫഹദ് പറഞ്ഞു. ക്യു സ്റ്റുഡിയോയില്‍ മനീഷ് നാരായണനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പരാമര്‍ശം.

ഫഹദ് ഫാസില്‍ പറഞ്ഞത്

മലയന്‍ കുഞ്ഞിന്റെ കഥ കേട്ടപ്പോള്‍ തന്നെ ആ ഐഡിയ ഭയങ്കരമായിട്ട് വര്‍ക്ക് ആയി. അതായത് ഒരു ഒരു ക്യാരക്ടറിന്റെ ജേര്‍ണി, എന്റെ ഏത് പടങ്ങള്‍ നോക്കിയാലും ക്യാരക്ടറിന്റെ ഒരു ട്രാവല്‍ കാണാന്‍ പറ്റും. ബ്ലാക്കില്‍ നിന്ന് വൈറ്റിലേക്ക് അല്ലെങ്കില്‍ ഗ്രേയിലേക്ക് എല്ലാം ഈ ട്രാവലിന് വേണ്ടി നമ്മള്‍ ജോഗ്രഫി സെറ്റ് ചെയ്യുകയും ചെയ്യും. ട്രാന്‍സാണെങ്കിലും ഞാന്‍ പ്രകാശനാണെങ്കിലും കഥയ്ക്ക് അനുസരിച്ച് ജോഗ്രഫി മാറിക്കൊണ്ടിരിക്കും. പക്ഷേ ഇതില്‍ ജോഗ്രഫി മാറുന്നില്ല. ഈ കഥകള്‍ നടക്കുന്നത് ഭൂമിയുടെ മേളിലും പിന്നെ ഒരു നാപ്പതടി താഴെയുമാണ്. ഇതാണ് ആകെ മാറുന്ന ജോഗ്രഫി, പക്ഷേ ക്യാരക്ടറിന്റെ ട്രാവല്‍ വലുതാണ്. ഇത്രയും ഇന്റന്‍സ് ആയിട്ടുള്ള പരിപാടി ഞാന്‍ ചെയ്തിട്ടില്ല , അപ്പോള്‍ എക്‌സൈറ്റ്‌മെന്റ് തോന്നി

അഭിമുഖത്തിന്റെ പൂര്‍ണരൂപം ദ ക്യു യൂട്യൂബില്‍ കാണാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT