Film News

''മൈക്കിൾ മുന്നിൽ വന്നാൽ നീ എങ്ങനെ തിരിച്ചറിയും''; ത്രില്ലടിപ്പിച്ച് 'ഫെയ്‌സസ്' ട്രെയ്‌ലർ

കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'ഫെയ്‌സസി'ന്റെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ഏറെ ത്രില്ലിംഗ് നിമിഷങ്ങൾ ഉള്ള ചിത്രമായിരിക്കും ഇത് എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്‌ലർ. ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ നീലേഷ് ഇ.കെ.യാണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന നിർമ്മിക്കുന്ന ചിത്രം മാർച്ച്‌ 6 ന് തിയറ്ററുകളിൽ എത്തും.

സുമൻ സുദർശനനും, നീലേഷും ചേർന്ന് കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. ബി കെ ഹരിനാരായണന്റെതാണ് വരികൾ.

സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർ.ജെ വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിൾ, ലാലി, ടി.എസ് സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, നൗഫൽ ഹുസൈൻ, ആവണി അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്സസിന് ഉണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനു ഷാജുവാണ് എഡിറ്റർ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - കിരൺ വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർ മതിലകം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ ഹുസൈൻ, കലാ സംവിധാനം - സജിത്ത് മുണ്ടയാട്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - മെർലിൻ ലിസബെത്, സംഘട്ടനം - ബ്രൂസ്ലീ രാജേഷ്, അഡിഷണൽ സ്‌ക്രീൻപ്ലേ - നൗഫൽ ഹുസൈൻ, ഫാബി ആന്റണി, കണ്ടെന്റ് ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, സ്റ്റീൽസ്- ഹാരിസ് സൈനുദ്ധീൻ, പോസ്റ്റർ ഡിസൈൻ - മാ മി ജോ.

ഇതാണ് ധ്യാൻ പറഞ്ഞ പാട്ട്... ധ്യാനും വിഷ്ണുവും ചേർന്ന് പാടിയ പാട്ട്; 'ഭീഷ്മർ' പുതിയ ഗാനമെത്തി

ലോക്ക്ഡൗൺ സമയത്താണ് റോസ്ലിന്റെ ഐഡിയ കിട്ടുന്നത്, ആദ്യം എഴുതിയത് ക്ലൈമാക്സ്: വിനായക് ശശികുമാർ

യുഎഇയില്‍ ജനജീവിതം സാധാരണ രീതിയില്‍, യുഎഇ പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങൾ; 'സന്തോഷ് ട്രോഫി' ഫസ്റ്റ് ലുക്ക് പുറത്ത്

തമിഴ്‌നാട്ടിൽനിന്ന് സോളിലേക്ക്: നെറ്റ്ഫ്ലിക്സിന്റെ 'മെയ്ഡ് ഇൻ കൊറിയ' മാർച്ച് 12-ന് എത്തുന്നു

SCROLL FOR NEXT