Film News

'ആലോലമകമേ...' ഗോപി സുന്ദറിന്റെ സംഗീതം,വരികൾ ബി.കെ ഹരിനാരായണൻ; 'ഫെയ്‌സസി'ലെ ഗാനം

കലേഷ് രാമാനന്ദും ഹന്നാ റെജി കോശിയും പ്രധാനവേഷങ്ങളിലെത്തുന്ന റൊമാന്റിക് ത്രില്ലർ ചിത്രം 'ഫെയ്‌സസി'ലെ പുതിയ ഗാനം പുറത്ത്. ഗോപി സുന്ദറിന്റെ ഈണങ്ങൾക്ക് ബി.കെ. ഹരിനാരായണൻ വരികളെഴുതിയ 'ആലോലമകമേ...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ആൻസി ഗോഡ്‌ഫ്രേയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ നീലേഷ് ഇ.കെ. സംവിധാനംചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. ചിത്രം മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സുമൻ സുദർശനനും നീലേഷും ചേർന്നാണ്.

സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർ.ജെ. വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിൾ, ലാലി, ടി.എസ്. സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, നൗഫൽ ഹുസൈൻ, ആവണി അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. 'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും 'ഫെയ്‌സസി'ന് ഉണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനു ഷാജുവാണ് എഡിറ്റർ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിരൺ വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ: ജബ്ബാർ മതിലകം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നൗഫൽ ഹുസൈൻ, കലാസംവിധാനം: സജിത്ത് മുണ്ടയാട്, മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: മെർലിൻ ലിസബെത്, സംഘട്ടനം: ബ്രൂസ്ലീ രാജേഷ്, അഡിഷണൽ സ്‌ക്രീൻപ്ലേ: നൗഫൽ ഹുസൈൻ, ഫാബി ആന്റണി, കണ്ടെന്റ് ആൻഡ് മാർക്കറ്റിങ് ഡിസൈൻ: പപ്പെറ്റ് മീഡിയ, സ്റ്റീൽസ്: ഹാരിസ് സൈനുദ്ധീൻ, പോസ്റ്റർ ഡിസൈൻ: മാ മി ജോ.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT