Film News

ഗംഭീര ട്രാക്കുമായി ഗോപി സുന്ദർ, ഒപ്പം ബി.കെ. ഹരിനാരായണന്റെ വരികളും; ഫെയ്സസിലെ 'ചായങ്ങൾ' എത്തി

കലേഷ് രാമാനന്ദും, ഹന്നാ റെജി കോശിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'ഫെയ്‌സസി'ലെ ഗാനം പുറത്ത്. 'ചായങ്ങൾ' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. വരികൾ ബി.കെ. ഹരിനാരായണന്റേതും. ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ, റോച്ച് ആരോക്യരാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ നീലേഷ് ഇ.കെ.യാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം മാർച്ച്‌ 6 ന് തിയറ്ററുകളിൽ എത്തും.

സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർ.ജെ വിജിത, ബിറ്റോ ഡേവിസ്, മറീന മൈക്കിൾ, ലാലി, ടി.എസ് സുരേഷ് ബാബു, ജയ കുറുപ്പ്, നിത പ്രോമി, നൗഫൽ ഹുസൈൻ, ആവണി അഞ്ജലി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റുള്ള പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹൃദയം, വർഷങ്ങൾക്ക് ശേഷം തുടങ്ങി അനേകം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസുകളിൽ കയറി കൂടിയ കലേഷ് നായക വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഫെയ്സസിന് ഉണ്ട്. കോളിൻസ് ജോസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മനു ഷാജുവാണ് എഡിറ്റർ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - കിരൺ വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ജബ്ബാർ മതിലകം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നൗഫൽ ഹുസൈൻ, കലാ സംവിധാനം - സജിത്ത് മുണ്ടയാട്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - മെർലിൻ ലിസബെത്, സംഘട്ടനം - ബ്രൂസ്ലീ രാജേഷ്, അഡിഷണൽ സ്‌ക്രീൻപ്ലേ - നൗഫൽ ഹുസൈൻ, ഫാബി ആന്റണി, കണ്ടെന്റ് ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ, സ്റ്റീൽസ്- ഹാരിസ് സൈനുദ്ധീൻ, പോസ്റ്റർ ഡിസൈൻ - മാ മി ജോ.

പശ്ചിമേഷ്യ സംഘർഷം; ‘ടോക്സിക്’ റിലീസ് നീട്ടി

രാജ്യത്തിന്‍റെമണ്ണില്‍ ഇറാനെതിരായ ഒരു സൈനിക നടപടിയും അനുവദിക്കില്ലെന്നുളളതായിരുന്നു നിലപാട്,ഇറാന്‍റെ ആക്രമണം നീതികരിക്കാനാകാത്തത്: യുഎഇ

"സി.ജി.ഐ ഇല്ലാതെ ആക്ഷൻ രംഗങ്ങൾ ഒരുക്കാനുള്ള കാരണം?"; 'കാട്ടാളൻ' ബി.ടി.എസ്

''മൈക്കിൾ മുന്നിൽ വന്നാൽ നീ എങ്ങനെ തിരിച്ചറിയും''; ത്രില്ലടിപ്പിച്ച് 'ഫെയ്‌സസ്' ട്രെയ്‌ലർ

ഇതാണ് ധ്യാൻ പറഞ്ഞ പാട്ട്... ധ്യാനും വിഷ്ണുവും ചേർന്ന് പാടിയ പാട്ട്; 'ഭീഷ്മർ' പുതിയ ഗാനമെത്തി

SCROLL FOR NEXT