സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) യുടെ ടീസർ പുറത്തു വിട്ടു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും സംയുക്തമായി ചേർന്ന് നിർമിക്കുന്ന ഡാർക്ക് ഹ്യൂമർ ചിത്രമാണ് ഇ.ഡി. ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ ലുക്കിലുള്ള സുരാജ് വെഞ്ഞാറമ്മൂടിനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുക. ചിത്രത്തിൽ ഒരു സൈക്കോ കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ചിത്രത്തിന്റേതായി മുമ്പ് പുറത്തു വന്ന ടീസർ നൽകുന്ന സൂചന. കുടുംബവും ആ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന കഥയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.
ചിത്രത്തിൽ വിനു എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. സുരാജിനെക്കൂടാതെ ഗ്രേസ് ആന്റണി, ശ്യാം മോഹൻ, വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇരുപത്തിയൊന്ന് വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ നിർമ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് ഇ.ഡി(എക്സ്ട്രാ ഡീസന്റ്).
അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ വിനായക് ശശികുമാർ, സുഹൈൽ എം കോയ, മുത്തു എന്നിവർ വരികളെഴുതുന്നു. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ ഒ : ആഷിഫ് അലി, പി ആർ ഒ : പ്രതീഷ് ശേഖർ, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്.