Film News

'രണ്ടാം വരാത്തിലും എക്സ്ട്രാ ഡീസന്റാണ്', പ്രേക്ഷകരിൽ ചിരി അവസാനിപ്പിക്കാതെ സുരാജിന്റെ ഇഡി

ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ വിജയകരമായി പ്രദർശനം തുടർന്ന് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ ചിത്രം 'എക്സ്ട്രാ ഡീസന്റ്'. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ 'ഇ ഡി - എക്സ്ട്രാ ഡീസന്റിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ചിത്രത്തിന് സൈക്കോ വിനുവായിട്ടാണ് സൂരജ് വെഞ്ഞാറമ്മൂട് എത്തുന്നത്. നിരൂപകരുടെയും പ്രേക്ഷകരുടെയും ഗംഭീര അഭിപ്രായങ്ങളിലൂടെ വിജയകരമായ രണ്ടാം വാരം തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രേക്ഷകരുടെ കൈയടി നേടുകയാണ് ഇഡി. അങ്കിത് മേനോൻ ആണ് ഇ ഡിയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങളും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത് .

സുരാജ് വെഞ്ഞാറമ്മൂട് വ്യത്യസ്തമായ ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണ് ഇ ഡി. ഇരുപത്തിയൊന്ന് വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ നിർമ്മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് ഇ.ഡി(എക്സ്ട്രാ ഡീസന്റ്). ഒരു കടുംബവും ആ കുടുംബത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയിലുള്ളത്.

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ ഒ : ആഷിഫ് അലി, പി ആർ ഒ : പ്രതീഷ് ശേഖർ, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT