Film News

ചിരിപ്പിച്ചും ചിന്തിപ്പിച്ചും പരിവാർ തിയറ്ററുകളിൽ; 'എന്താണെന്നറിയില്ല' ഗാനം പുറത്ത്

തിയറ്ററുകളിൽ ചിരി വിരുന്ന് ഒരുക്കി പരിവാർ. ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറികൊണ്ട് ഇരിക്കുകയാണ്. ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

'ഫാമിലി കോമഡി എന്റർടൈനർ' ജോണറിൽ ഒരു ഇടവേളക്ക് ശേഷം തിയറ്ററിൽ എത്തിയ ചിത്രമാണ് പരിവാർ. മലയാള സിനിമയിലെ വയലൻസ് ചർച്ചയാകുന്ന വേളയിൽ പ്രേക്ഷകർക്ക് ഒരു ചിരി പടം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'പരിവാർ' റിലീസ് ചെയ്തത് എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. കുടുംബബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ ആണ് നിർവഹിച്ചിരിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന " എന്താണെന്നറിയില്ല" എന്ന പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്.

അണിയറയിലുള്ള മറ്റുള്ളവർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വി എഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിംഗ്- റംബൂട്ടൻ. പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ. അഡ്വെർടൈസ്‌മെന്റ് - ബ്രിങ് ഫോർത്ത്.

ഞാൻ വർക്ക് ചെയ്ത യങ്സ്റ്റേഴ്സിൽ ഏറ്റവും ഭംഗിയുള്ള നടനാണ് പ്രണവ് മോഹൻലാൽ: മെൽവി.ജെ

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം : ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്

അടച്ചുപൂട്ടി അമേരിക്ക; എന്താണ് ഷട്ട് ഡൗണ്‍? ആരെയൊക്കെ ബാധിക്കും?

'ആയുധ പൂജ' സ്പെഷ്യൽ; 'കാട്ടാളന്റെ' പുതിയ പോസ്റ്റർ ശ്രദ്ധ നേടുന്നു

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

SCROLL FOR NEXT