Film News

അടുത്തത് ബോളിവുഡ് സിനിമയോ? മറുപടിയുമായി യാഷ്

ജനങ്ങളെ വിനോദിപ്പിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അത് നിറവേറ്റുമെന്നും കെ ജി എഫ് താരം യാഷ്. കെ.ജി.എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമൊട്ടാകെ ആരാധകരെ സാമ്പാദിച്ച നടനാണ് യാഷ്. യാഷ് കന്നഡ ഇൻഡസ്ട്രി വിട്ട് ബോളിവുഡിൽ ചേക്കേറുകയാണെന്നും അടുത്ത സിനിമ ദങ്കൽ സംവിധായകൻ നിതീഷ് തിവാരിക്കൊപ്പം ബോളിവുഡിൽ ആണെന്നും വാർത്തകൾ വന്നിരുന്നു. ഇതിന് പുറമെ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ആണ് യാഷ് അടുത്തതായി ചെയ്യാൻ പോകുന്നതെന്നും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ആണ് യാഷിന്റെ പ്രതികരണം.

പുതിയ ചിത്രത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ എങ്ങോട്ടും പോയിട്ടില്ലെന്നും വൈകാതെ തന്നെ സ്‌ക്രീനിൽ കാണാമെന്നും യാഷ് പറഞ്ഞു. കഠിനാധ്വാനം കൊണ്ട് നേടിയ പണവുമായാണ് ആളുകള്‍ സിനിമ കാണാന്‍ വരുന്നത്. ആ പണത്തെ താന്‍ വിലമതിക്കുന്നുണ്ടെന്നും യാഷ്.

യാഷ് പറഞ്ഞത്

രാജ്യം ഞങ്ങളെ ഉറ്റു നോക്കുന്നുണ്ട് അതുകൊണ്ടു തന്നെ ആത്മാര്‍ത്ഥതയോടും അര്‍പ്പണ ബോധത്തോടെയുമാണ് ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നത്. ഉത്തരവാദിത്തമെന്താണെന്ന് ബോധ്യമുണ്ട്.

അതിനാല്‍ തന്നെ ഞങ്ങള്‍ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ വൈകാതെ തന്നെ വരും, എവിടേയ്ക്കും പോവുകയല്ല. എല്ലാവരെയും എനിക്കരികിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്നതാണ് എന്റെ ജോലി.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായിട്ടായിരിക്കും യാഷ് എത്തുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആ വേഷം യാഷ് വേണ്ടെന്ന് വച്ചെന്നും പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT