Film News

സെക്കന്റ് ഷോയിൽ സർപ്രൈസ് കൊടുത്ത് പുണ്യാളൻ; അപ്രതീക്ഷിത തിയറ്റർ വിസിറ്റുമായി അർജുൻ അശോകനും ബാലു വർ​ഗീസും

എന്നു സ്വന്തം പുണ്യാളൻ കാണാനെത്തിയ പ്രേക്ഷകർക്ക് തിയറ്ററിൽ സർപ്രൈസ് നൽകി പുണ്യാളന്റെ ടീം. അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ചിത്രമാണ് എന്നു സ്വന്തം പുണ്യാളൻ. ചിത്രം ഇപ്പോൾ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രം പ്രദർശിപ്പിച്ച കൊച്ചി വനിത വിനീത തിയറ്ററിൽ നടന്മാരായ അർജുൻ അശോകനും ബാലു വർ​ഗീസും സർപ്രൈസ് വിസിറ്റ് നടത്തി. ആദ്യ പകുതിക്കിടെ തിയറ്ററിനകത്തേക്ക് എത്തിയ ഇരുവരെയും കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

മലയാളത്തിലും തമിഴിലും ആയി പ്രദർശനത്തിനെത്തിയ ചിത്രമാണ് എന്നു സ്വന്തം പുണ്യാളൻ. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ താൻ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ പാവത്താൻ സ്വഭാവം കാരണം അയാൾ അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളാണ് ചിത്രത്തിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതെന്നാണ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മുമ്പ് ബാലു വർഗീസ് പറഞ്ഞത്.

ഒരു ഫാൻ്റസി കോമഡി ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും അനശ്വരാ രാജനും എത്തിയിരിക്കുന്നത്. അനശ്വര രാജനും അർജുൻ അശോകനും ബാലുവും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയാണ് ഇത്. 12 വർഷമായി പരസ്യ മേഖലയിലും ഷോർട്ട് ഫിലിമുകളിലും സജീവമായ മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ'. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണിയാണ്. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.

ഇതാണ് പ്രേക്ഷകർ നൽകിയ യഥാർത്ഥ വിജയം! ഹൗസ്‌ഫുൾ ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി "ഡർബി" സൂപ്പർഹിറ്റിലേക്ക്

പഞ്ചനക്ഷത്ര കമ്യൂണിസ്‌റ്റ്‌ ജീവിതത്തിന്‌ കൈയാമം

'ഭരതനാട്യം' ഒടിടിയിൽ കണ്ടിഷ്ടപ്പെട്ടവർക്ക് 'മോഹിനിയാട്ടം' നിരാശ നൽകിയില്ല: സംവിധായകൻ കൃഷ്ണദാസ് മുരളി അഭിമുഖം

ഇന്ത്യയെ പത്ത് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കാൻ ദക്ഷിണേന്ത്യ മുന്നിൽ നിൽക്കും: സി.ഐ.ഐ

'മെല്ലവേ മെല്ലവേ'; ഷറഫുദ്ദീന്റെ ഫാമിലി റോം-കോം എന്റർടെയ്‌നർ 'മധുവിധു'വിലെ ആദ്യ ഗാനം

SCROLL FOR NEXT