Film News

സജീവ് പാഴൂര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'എന്ന വിലൈ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ സജീവ് പാഴൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം എന്ന വിലൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ധനുഷ്‌കോടി പാലം മത്സ്യത്തൊഴിലാളി കോളനിയില്‍ വെച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇവിടെയാണ് ചിത്രം ഷൂട്ട് ചെയ്തത്. ഗ്രാമം ഒന്നാകെ പോസ്റ്റര്‍ പ്രകാശനത്തില്‍ പങ്കാളികളായി.

കലാമയ സിനിവേഴ്‌സിനുവേണ്ടി ജിതേഷ് വിശ്വംഭരനും അനു ഗോപാല്‍ വേണുഗോപാലും ആണ് നിര്‍മ്മാണം. കരുണാസ്, നിമിഷ സജയന്‍, കമലേഷ്, തുടങ്ങിയവരാണ് താരങ്ങള്‍. ക്യാമറ ആല്‍ബി ആന്റണി. സംഗീതം സാം സി. എസ് .എഡിറ്റിങ്ങ് ശ്രീജിത്ത് സാരംഗ്, ശബ്ദ രൂപകല്‍പ്പന തപസ് നായിക്.

വൈ.ജി. മഹേന്ദ്രന്‍, മൊട്ട രാജേന്ദ്രന്‍, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹന്‍ റാം, നിഴല്‍ഗല്‍ രവി, പ്രവീണ, വിവിയാന, ചേതന്‍ കുമാര്‍, കവിതാലയ കൃഷ്ണന്‍, ടിഎസ്ആര്‍ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥന്‍, കൊട്ടച്ചി, ദീപ ശങ്കര്‍, ചിത്ത ദര്‍ശന്‍, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പര്‍ ഗുഡ് സുബ്രമണി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT