Film News

ആദ്യ സിനിമയില്‍ നിന്നും വ്യത്യസ്തമായിരിക്കണം രണ്ടാമത്തെ സിനിമ എന്ന് ചിന്തിച്ചാണ് 'മീശ' എഴുതി തുടങ്ങിയത്: എംസി ജോസഫ്

കഥാപാത്രങ്ങളെ അഭിനയിപ്പിച്ചുകൊണ്ട്, അതിലൂടെ മുന്നോട്ട് പോകുന്ന കഥപറച്ചിൽ രീതിയാണ് തനിക്കുള്ളത് എന്ന് സംവിധായകൻ എംസി ജോസഫ്. വികൃതി എന്ന സിനിമയിൽ താൻ ഉപയോ​ഗിച്ചത് അത്തരം രീതിയായിരുന്നെങ്കിലും അത് മനസിലാക്കിയിരുന്നില്ല. ആദ്യ സിനിമയിൽ നിന്നും എത്ര വ്യത്യസ്തമാകാം എന്നതായിരുന്നു മീശ എന്ന രണ്ടാമത്തെ സിനിമ എഴുതുമ്പോൾ ചിന്തിച്ചുകൊണ്ടിരുന്നത് എന്നും എംസി ജോസഫ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

എംസി ജോസഫിന്റെ വാക്കുകൾ

എല്ലാ മേക്കേഴ്സും ചിന്തിക്കുന്നത് പോലെ, തന്റെ മുൻപുള്ള സിനിമ പോലെ ആകരുത് അടുത്തതായി ചെയ്യാൻ പോകുന്ന സിനിമ എന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് വികൃതിയിൽ നിന്നും വ്യത്യസ്തമായ തോട്ട് പ്രോസസാണ് സ്വീകരിച്ചതും. എഴുതി തുടങ്ങിയപ്പോഴാണ് ഷേക്ക്സ്പിയറൻ ടച്ചും ടോണാലിറ്റിയുമെല്ലാം സിനിമയ്ക്ക് വന്നത്. അല്ലാതെ നേരത്തെ തീരുമാനിച്ച് എഴുതാൻ ഇരുന്നതല്ല. പല ചിന്തകൾ വന്നിരുന്നു. പല വഴികളിൽ സഞ്ചരിച്ചിരുന്നു. പക്ഷെ, കഥയ്ക്ക് കുറച്ചുകൂടി മാച്ച് ആയത് ഈ നരേറ്റീവാണ് എന്ന് തോന്നി. മാത്രമല്ല, അതിൽ ഇപ്പറഞ്ഞ ക്ലാസിക്കുകളുടെ ഒരു ചേരുവ കൂടിയുണ്ട് എന്നത് സന്തോഷം തരുന്ന കാര്യമാണ്.

പെർഫോമേഴ്സിനെയാണ് കഥ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിനിമ ഡിമാൻഡ് ചെയ്യുന്നത്. എന്റെ ഒരു കഥപറച്ചിൽ രീതിക്ക് അത് അത്യാവശ്യമാണ്. സുരാജിന് വികൃതി സിനിമയിലെ പെർഫോമൻസിന് സ്റ്റേറ്റ് അവാർഡ് കൂടി കിട്ടിയതോടെ അത് പൂർത്തിയായി. പക്ഷെ, അപ്പോഴും ഈ കഥപറച്ചിലാണ് എനിക്ക് ഏറ്റവും വഴങ്ങുക എന്ന് മനസിലാക്കിയിരുന്നില്ല. അത് ഞാൻ തിരിച്ചറിയുന്നത് രണ്ടാമത്തെ സിനിമയായ മീശയുടെ തിരക്കഥ പൂർത്തിയാക്കിയപ്പോഴാണ്. എംസി ജോസഫ് പറഞ്ഞു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT