Film News

സംഗീത ജീവിതത്തില്‍ 200 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഔസേപ്പച്ചന്‍; 'എല്ലാം ശരിയാകും' ആദ്യ ഗാനം

സംഗീത ജീവിതത്തില്‍ 200 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഔസേപ്പച്ചന്‍. ആസിഫ് അലി നായകനാവുന്ന എല്ലാം ശരിയാകുമാണ് ഔസേപ്പച്ചന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച 200-ാമത്തെ ചിത്രം. ചിത്രത്തിലെ 'പിന്നെന്താ' എന്ന തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. കെ.എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി ഹരിനാരായണന്റേതാണ് വരികള്‍.

ജിബി ജേക്കബാണ് എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ സംവിധായകന്‍. രജിഷ വിജയനാണ് ചിത്രത്തില്‍ ആസിഫ് അലിയുടെ നായിക. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, സേതു ലക്ഷ്മി എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാണ്.

ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ സൂരജ് ഇ എസ് ആണ്. നവംബര്‍ 19നാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT