Film News

സംവിധാനം മുഹ്‌സിന്‍, തിരക്കഥയിൽ സക്കരിയയും ; ഒരു കൊട്ട പെങ്ങന്മാരുമായി 'എല്‍ ക്ലാസിക്കോ'

സുഡാനി ഫ്രം നൈജീരിയക്കും, ഹലാല്‍ ലവ് സ്റ്റോറിക്കും ശേഷം മുഹ്സിന്‍ പരാരിയും സക്കരിയ മുഹമ്മദും ഒന്നിക്കുന്ന അടുത്ത ചിത്രം 'എല്‍ ക്ലാസ്സിക്കോ'യുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇത്തവണ സംവിധായകനാകുന്നത് മുഹ്‌സിനാണ്. അടുത്തതായി ചെയ്യാനിരിക്കുന്ന പ്രൊജെക്ടുകളില്‍ ഒന്നാണ് എല്‍ ക്ലാസിക്കോ എന്നും, എന്നാല്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഇതായിരിക്കുകയില്ലെന്നും പരാരി ദ ക്യൂവിനോട് പ്രതികരിച്ചു.

അടുത്ത് വരാനിരിക്കുന്ന കുറെ പ്രൊജെക്ടുകളില്‍, ഞാനും സക്കറിയയും സഹകരിച്ച് ചെയ്യുന്ന സിനിമയാണ് എല്‍ ക്ലാസിക്കോ. ഇതെന്റെ ഇമ്മീഡിയേറ്റ് പ്രൊജക്റ്റ് അല്ല. വേറെ ഒരു പ്രോജക്ടിന് ശേഷമേ ഞാനിത് ചെയ്യുകയുള്ളൂ. ഞങ്ങള്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സിനിമയാണിത്. ഞാനാണ് സംവിധായകന്‍ സക്കരിയയും ചേർന്നാണ് തിരക്കഥയെഴുതുന്നത്. ഇപ്പോള്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സിനിമ എന്ന എക്‌സൈറ്റ്‌മെന്റില്‍ ഞാന്‍ ഷെയര്‍ ചെയ്തതാണത്. അതല്ല എന്റെ അടുത്ത പ്രൊജക്റ്റ്., മുഹ്സിന്‍ പറഞ്ഞു.

അടുത്തതായി ചെയ്യാനിരിക്കുന്ന സിനിമകളിലൊന്ന് ഒരു കൊട്ട പെങ്ങന്മാരെക്കുറിച്ചാണെന്നു അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, സിനിമയുടെ പേര് എല്‍ ക്ലാസിക്കോ എന്നായിരിക്കുമെന്നും മുഹ്സിന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു. അതിന് ശേഷമായിരുന്നു ആരാണ് സംവിധായകന്‍ ആരാണ് തിരക്കഥാകൃത്ത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടായത്. സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയുടെയും ഹലാല്‍ ലവ് സ്റ്റോറിയുടെയും തിരക്കഥാകൃത്തിലൊരാള്‍ കൂടിയായിരുന്നു മുഹ്‌സിന്‍.

മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ തല്ലുമാല 70 കോടിയിലധികം ബിസിനസ് കളക്ഷന്‍ നേടി തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസായിട്ടുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

RR V/S KCR V/S MODI തെലങ്കാന ആര് കൊണ്ടുപോവും ?

വൈഎസ് ജഗ്ഗൻ മോഹൻ റെഡ്‌ഡി V/S വൈഎസ് ശർമിള, ആന്ധ്രയിൽ വൈഎസ് സഹോദരങ്ങളിൽ ആര് ജയിക്കും ?

ടൈറ്റിൽ ഇങ്ങനെ വന്നാൽ തമാശപ്പടമെന്ന് തോന്നുമോ എന്ന് ചോദിച്ചു, സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ പേഴ്സണലി കണക്ട് ആയ സിനിമ: കലാഭവൻ ഷാജോൺ

'പ്രായമായ ഗെറ്റപ്പിൽ പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും' ; തെക്ക് വടക്ക് സിനിമയുടെ ലുക്ക് പുറത്ത്

SCROLL FOR NEXT