Film News

ജെസി പിങ്ക്മാന്‍ ഈസ് ബാക്ക്; ‘ബ്രേക്കിംഗ് ബാഡ്’ മാജിക് ആവര്‍ത്തിച്ച് ‘എല്‍ കാമിനോ’ 

THE CUE

‘ബ്രേക്കിംഗ് ബാഡ്’ സീക്വലായി പുറത്തിറങ്ങിയ ‘എല്‍ കാമിനോ: എ ബ്രേക്കിംഗ് ബാഡ് മൂവി’ക്ക് മികച്ച പ്രതികരണം. 16 എമ്മി പുരസ്‌കാരങ്ങള്‍ നേടിയ എഎംസിയുടെ ജനപ്രിയ ടെലിവിഷന്‍ സീരീസ് ആരാധകര്‍ക്ക് എന്താണോ നല്‍കിയിരുന്നത് അത് ആവര്‍ത്തിക്കാന്‍ സിനിമയ്ക്കും കഴിഞ്ഞുവെന്നാണ് പ്രതികരണങ്ങള്‍. നെറ്റ്ഫ്‌ലിക്‌സ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സീരീസിന്റെ ക്രിയേറ്ററായ വിന്‍സ് ഗില്ലിഗന്‍ തന്നെയാണ്.

ബ്രയാന്‍ ക്രാന്‍സ്റ്റന്‍ അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റ് എന്ന കഥാപാത്രം നാട്ടില്‍ തിരിച്ചെത്തി ജാക്കിനോടും കൂട്ടരോടും പ്രതികാരം ചെയ്യുന്നതായിരുന്നു സീരീസിന്റെ അവസാന എപ്പിസോഡ്. വാള്‍ട്ടര്‍ വൈറ്റ് മരിക്കുകയും ജെസി തടവില്‍ നിന്ന് രക്ഷപെടുകയും ചെയ്യുന്നതോടെയായിരുന്നു സീരീസ് അവസാനിച്ചത്.

സീരീസിലെ ആരോണ്‍ പോള്‍ അവതരിപ്പിച്ച ‘ജെസി പിങ്കമാന്‍’ എന്ന കഥാപാത്രത്തിന്റെ പിന്നീടുള്ള കഥയാണ് സിനിമ. സീരീസിലെ അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റിനൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന കഥാപാത്രമായിരുന്ന ജെസി അവസാന എപ്പിസോഡുകളില്‍ നിസ്സഹായനായി തടവില്‍ കഴിയുകയായിരുന്നു. വാള്‍ട്ടര്‍ വൈറ്റ് എന്ന കഥാപാത്രത്തിലൂന്നിയായിരുന്നു ക്ലൈമാക്‌സും.

ജെസി അര്‍ഹിക്കുന്ന ഒരു യാത്രയയപ്പാണ് ചിത്രത്തിലൂടെ വിന്‍സ് ഗില്ലിഗന്‍ നല്‍കിയിരിക്കുന്നത്. ‘ബ്രേക്കിംഗ് ബാഡി’ലെ അഭിനയത്തിന് മൂന്ന് തവണ എമ്മി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആരോണ്‍ പോള്‍ സിനിമയില്‍ നിരാശപ്പെടുത്തിയിട്ടില്ല. 94 ശതമാനം റേറ്റിംഗാണ് റോട്ടന്‍ ടൊമാറ്റോസ് ‘എല്‍ കാമിനോ’യ്ക്ക് നല്‍കിയിരിക്കുന്നത്.

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ സീരീസിലെ മറ്റ് താരങ്ങളും വീണ്ടുമെത്തുന്നുണ്ട്. പ്രേക്ഷകര്‍ ജെസിയുടെ ജീവിതത്തില്‍ ആരെയെല്ലാം കാണാന്‍ ആഗ്രഹിക്കുന്നുവോ അവരെയെല്ലാം സിനിമയിലുമുണ്ട്. അവസാന എപ്പിസോഡ് പുറത്തിറങ്ങി ആറ് വര്‍ഷത്തിന് ശേഷം സിനിമയെത്തുമ്പോള്‍ അഭിനേതാക്കള്‍ക്ക് രൂപമാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും അത് കല്ലുകടിയായി തോന്നാത്ത വിധത്തില്‍ തന്നെയാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ മികച്ച റേറ്റിംഗ് നേടിയ ഷോയാണ് ബ്രേക്കിംഗ് ബാഡ്. 2008 ജനുവരി മുതല്‍ 2013 സെപ്തംബര്‍ വരെ അഞ്ച് സീസണുകള്‍ സീരീസിന്റേതായി പുറത്തിറങ്ങി. അര്‍ബുദം ബാധിച്ച വാള്‍ട്ടര്‍ വൈറ്റ് എന്ന രസതന്ത്ര അധ്യാപകന്‍ ജെസി പിങ്ക്മാന്‍ എന്ന തന്റെ വിദ്യാര്‍ഥിയുമായി ചേര്‍ന്ന് പണത്തിനായി മെതഫെറ്റമൈന്‍ എന്ന ലഹരിമരുന്ന് നിര്‍മിക്കാന്‍ തുടങ്ങുന്നതും പിന്നീടുള്ള ജീവിതമാറ്റങ്ങളുമാണ് സീരീസ്. സീരീസും സിനിമയും നെറ്റ്ഫ്‌ലിക്‌സില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുന്നുണ്ട്

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT