Film News

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചു; നിർമാതാവ് ഏക്താ കപൂറിനും അമ്മയ്ക്കുമെതിരെ പോക്സോ കേസ്

നിർമ്മാതാവും സംവിധായകയുമായ ഏക്താ കപൂറിനും മാതാവ് ശോഭാ കപൂറിനും എതിരെ പോക്സോ കേസ്. അഡൽറ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ALT ബാലാജിയിൽ സ്ട്രീം ചെയ്ത ​'ഗന്ധി ബാത്' എന്ന വെബ് സീരീസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചിതിനാണ് എക്തയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

2021 ഫെബ്രുവരിക്കും 2021 ഏപ്രിലിനും ഇടയിൽ ALT ബാലാജിയിൽ സ്ട്രീം ചെയ്ത ​'ഗന്ധി ബാത്' എന്ന വെബ് സീരീസിലെ ആറാം എപ്പിസോഡിനെ ചൊല്ലിയാണ് പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത്. സീരീസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചതായി പരാതിയിൽ പറയുന്നു. നിലവിൽ ALT ബാലാജിയിൽ ഈ എപ്പിഡോഡ് ഇപ്പോൾ സ്ട്രീം ചെയ്യുന്നില്ല.

ബാലാജി ടെലിഫിലിം ലിമിറ്റഡ്, ഏക്താ കപൂർ, ഏക്താ കപൂറിന്റെ ശോഭ കപൂർ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 295 പ്രകാരവും ഐടി ആക്ട്, പോക്സോ സെക്ഷൻ 13,15 എന്നിവ പ്രകാരവും മുംബൈയിലെ എംഎച്ച്ബി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

നേരത്തെ ഇതേ ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്ത വെബ് സീരീസായ 'XXX' ലെ അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ടും എക്തയ്ക്കെതിരെ കേസ് വന്നിരുന്നു. പട്ടാളക്കാരെയും കുടുംബങ്ങളെയും അനാദരിക്കുന്നു എന്നു പറഞ്ഞ് നല്‍കിയ പരാതിയില്‍ ഇപ്പോള്‍ ഏക്ത ജാമ്യത്തിലാണ്. കേസില്‍ കോടതി അറസ്റ്റ് വാറണ്ടും ഇറക്കിയിരുന്നു. അതേസമയം, ഏക്ത നിര്‍മ്മിച്ച ചിത്രം ലവ്, സെക്‌സ് ഔർ ധോഖ 2 ഏപ്രിൽ 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. എല്‍എസ്ടി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദിബാകർ ബാനർജിയാണ് സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ ചിത്രം ബോക്സോഫീസ് വലിയ പരാജയമാണ് നേരിട്ടത്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT