Film News

എസ്ര ഹിന്ദി റീമേക്ക്; ഇമ്രാന്‍ ഹഷ്മിയുടെ 'ഡിബുക്ക്', ട്രെയ്‌ലര്‍

ഇമ്രാന്‍ ഹഷ്മി കേന്ദ്ര കഥാപാത്രമായ ഡിബുക്കിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ചിത്രം പൃഥ്വിരാജ് നായകനായ എസ്രയുടെ റീമേക്കാണ്. ഒക്ടോബര്‍ 29നാണ് ചിത്രം ആമസോണില്‍ റിലീസ് ചെയ്യുന്നത്. ജയ് കെയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തില്‍ നികിത ദത്ത, മാനവ് കൗള്‍, ദര്‍ശന ബാനിക്, സുദേവ് നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സുജിത്ത് വാസുദേവന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര് എ ശ്രീകര്‍ പ്രസാദാണ്. ക്ലിന്റണ്‍ സെറീജോയാണ് സംഗീത സംവിധാനം. പനോരമ സ്റ്റുഡിയോസും ടി സീരീസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനായ എസ്ര 2017ലാണ് റിലീസ് ചെയ്തത്. ജയ കൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പ്രിയ ആനന്ദായിരുന്നു നായിക. ടൊവിനോ തോമസ്, സുദേവ് നായര്‍, സുജിത്ത് ശങ്കര്‍, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT