Film News

ഇമ്രാന്‍ ഹഷ്മിയുടെ 'ഡിബുക്ക്'; എസ്ര റീമേക്ക് ടീസര്‍

ഇമ്രാന്‍ ഹഷ്മി കേന്ദ്ര കഥാപാത്രമായ ഡിബുക്കിന്റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന ചിത്രം പൃഥ്വിരാജ് നായകനായ എസ്രയുടെ റീമേക്കാണ്. ഒക്ടോബര്‍ 29നാണ് ചിത്രം ആമസോണില്‍ റിലീസ് ചെയ്യുന്നത്. ജയ് കെയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ചിത്രത്തില്‍ നികിത ദത്ത, മാനവ് കൗള്‍, ദര്‍ശന ബാനിക്, സുദേവ് നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സുജിത്ത് വാസുദേവന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര് എ ശ്രീകര്‍ പ്രസാദാണ്. ക്ലിന്റണ്‍ സെറീജോയാണ് സംഗീത സംവിധാനം. പനോരമ സ്റ്റുഡിയോസും ടി സീരീസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനായ എസ്ര 2017ലാണ് റിലീസ് ചെയ്തത്. ജയ കൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ പ്രിയ ആനന്ദായിരുന്നു നായിക. ടൊവിനോ തോമസ്, സുദേവ് നായര്‍, സുജിത്ത് ശങ്കര്‍, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT