Film News

'ഇന്റിമേറ്റ് രംഗമല്ല, സിനിമയാണ് ഇപ്പോൾ സംസാര വിഷയം'; ദുർഗാ കൃഷ്ണ

സെക്ഷ്വൽ കണ്ടന്റ് കൊണ്ടല്ല, വയലൻസുകൊണ്ടാണ് 'ഉടലി'ന് 'എ' സർട്ടിഫിക്കറ്റ് കിട്ടിയതെന്ന് ദുർഗാ കൃഷ്ണ ദ ക്യു ഷോ ടൈമിൽ പറഞ്ഞു. സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ കണ്ട് വിമർശിച്ചവരെല്ലാം സിനിമയിറങ്ങി കഴിഞ്ഞപ്പോൾ സംസാരിക്കുന്നത് മുഴുവൻ സിനിമയെ കുറിച്ചാണെന്നും ഇന്റിമേറ്റ് രംഗത്തെ കുറിച്ചല്ല എന്നും ദുർഗാ കൃഷ്ണ കൂട്ടിച്ചേർത്തു.

ദുർഗാ കൃഷ്ണയുടെ വാക്കുകൾ

ഇതൊരു 'എ' സെർട്ടിഫൈഡ് സിനിമയെന്ന് പറയുമ്പോൾ സെക്ഷ്വൽ കണ്ടന്റ് കൊണ്ടല്ല 'ഉടലി'ന് 'എ' സർട്ടിഫിക്കറ്റ് കിട്ടിയത്. ഇതിനകത്ത് വയലൻസ് ഭയങ്കര കൂടുതലാണ്. പക്ഷെ പലരും 'എ' പടമെന്ന് പറയുന്നത് വേറെ തരത്തിലാണ്. അതായത്, ഒരു ബ്ലൂ ഫിലിം പോലെയാണ് 'എ' പടം എന്നാണ് അവർ ഉദ്ദേശിക്കുന്നത്. പിന്നെ സിനിമയുടെ ടീസറിൽ വളരെ ചെറിയ ദൈർഖ്യത്തിൽ കാണിച്ചുപോയ ഒരു ഇന്റിമേറ്റ് സീനിലെ ഷോട്ടുകൾ സ്ക്രീൻഷോട്ട് എടുത്തിട്ട് എനിക്ക് സോഷ്യൽ മീഡിയയിൽ ടാഗുകൾ വരാറുണ്ട്, ഞാൻ അത് കാണാറുമുണ്ട്.

ടീസർ വന്ന സമയത്ത് ഈ സീനിനെ പറ്റി ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു. വിമർശിച്ചവരെല്ലാം ടീസറിൽ അത് മാത്രമാണ് ശ്രദ്ധിച്ചതെന്ന് തോന്നുന്നു. എന്നാൽ ഇപ്പോൾ എന്റെ സന്തോഷമെന്താണെന്ന് വെച്ചാൽ സിനിമയിറങ്ങി കഴിഞ്ഞപ്പോൾ അവരുടെ സംസാര വിഷയം സിനിമയാണ്, ഈ രംഗമല്ല. സിനിമ കണ്ടു കഴിഞ്ഞാൽ അറിയാം ഈയൊരു രംഗം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന്. ഈ സിനിമ മുഴുവൻ കണ്ടു കഴിഞ്ഞ് ക്ലൈമാക്സിലേക്ക് എത്തുമ്പോൾ പ്രേക്ഷകർ വേറെയൊരു മൂഡിലേക്കാണ് പോകുന്നത്.

കേന്ദ്രനിലപാട്, കേരളത്തിന് നിഷേധിക്കപ്പെട്ടത് രണ്ടരലക്ഷം കോടിരൂപ: മന്ത്രി കെ.എന്‍.ബാലഗോപാല്‍

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റും, ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

നമ്മൾ കടന്നു പോകുന്ന ഒരു വലിയ പ്രശ്നമാണ് തിയേറ്റർ സംസാരിക്കുന്നത്, എല്ലാവർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമ: റിമ കല്ലിങ്കൽ

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

SCROLL FOR NEXT