Film News

'ദുര്‍ഗ മോള്‍ക്ക്, ഞങ്ങളുടെ വക' എന്ന വാക്കുകള്‍ക്കൊപ്പം ഒരു ചിത്രവും മമ്മൂട്ടി കമ്പനി പങ്കുവെച്ചു: ദുര്‍ഗ സി വിനോദ്

ലോക സിനിമ വന്നതിന് ശേഷം മമ്മൂട്ടി കമ്പനിയിൽ നിന്നും പ്രശംസിച്ചുകൊണ്ട് മെസേജ് വന്നിരുന്നുവെന്ന് ദുർ​ഗ സി വിനോദ്. ഒരു എഐ നിർമ്മിത ഫോട്ടോ ആയിരുന്നു അവിടെ നിന്നും അയച്ചത്. ദുർ​ഗ മോൾക്ക് ഞങ്ങളുടെ വക സമ്മാനം എന്ന അടിക്കുറിപ്പോടെയായിരുന്നു മമ്മൂട്ടി കമ്പനിയിൽ നിന്നും മെസേജ് വന്നത്. പിന്നെ, ദുൽഖർ മുതൽ നസ്ലെൻ വരെ എല്ലാവരും തനിക്ക് മെസേജ് ചെയ്തിരുന്നുവെന്നും ദുർ​ഗ സി വിനോദ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ദുർ​ഗ സി വിനോദിന്റെ വാക്കുകൾ

ആ സീൻ കണ്ടാൽ ഇപ്പോഴും ഞാൻ ഇഞ്ചുറിയുടെ കാര്യം ഓർക്കും. പിന്നെ, പരിക്ക് പറ്റിയെങ്കിലും ചെയ്യാൻ പറ്റും, കുഴപ്പമില്ല എന്നുതന്നെയായിരുന്നു മനസിൽ. ആദ്യം ചെയ്തത് കുറച്ചുകൂടി ടഫ് ആയ ഒരു ഷോട്ട് ഉണ്ടായിരുന്നു. പിന്നീടാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ഒരു വേർഷൻ സംഭവിക്കുന്നത്. കളരിയിൽ അതിനേക്കാൾ ഡെയിഞ്ചറായ കാര്യങ്ങൾ സംഭവിക്കാറുണ്ട്. എടുത്തിട്ട് കറക്കുക, കയ്യിൽ അടി കിട്ടുക അങ്ങനെ ഒരുപാട് കാര്യങ്ങൾ. അതുകൊണ്ട് ഷൂട്ടിൽ സംഭവിച്ച പരിക്ക് സാധാരണമായേ അനുഭവപ്പെട്ടുള്ളൂ.

സിനിമ കണ്ടുകഴിഞ്ഞ് ദുൽഖർ അങ്കിൾ പറഞ്ഞ വാക്കുകൾ ഒരുപാട് സന്തോഷം തന്നതായിരുന്നു. പിന്നെ, മമ്മൂട്ടി കമ്പനിയിൽ നിന്നും എനിക്ക് മെസേജ് വന്നിരുന്നു. ഒരു എഐ ഫോട്ടോ എനിക്കായി അവർ ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞായിരുന്നു മെസേജ്. ഞങ്ങളുടെ വക, ദുർ​ഗ മോൾക്ക് എന്നായിരുന്നു ആ ഫോട്ടോയ്ക്കൊപ്പം അവിടെ നിന്നും വന്ന മെസേജ്. മമ്മൂക്കയുടെ കമ്പനിയിൽ നിന്നാണല്ലോ അത് വന്നത്, വളരെയധികം സന്തോഷമായി. കല്യാണി ചേച്ചിയും ടൊവിനോ ചേട്ടനും നസ്ലെൻ ചേട്ടനുമെല്ലാം മെസേജ് ചെയ്തിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT