Film News

'ഹേയ് യേ ദുനിയാം മേ ക്യാ ഹേ'; ഗസല്‍ മാധുര്യം നിറച്ച് 'ദുനിയ' 'അഭ്യൂഹത്തിലെ' പുതിയ ഗാനം

നവാഗതനായ അഖില്‍ ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, ജാഫര്‍ ഇടുക്കി, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അഭ്യൂഹത്തിലെ ദുനിയ എന്ന ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഗഫൂര്‍ കോലത്തുരിന്റെ രചനയില്‍ ജുബൈര്‍ മുഹമ്മദ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സല്‍മാന്‍ അനസാണ്. മൂവി വാഗണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനീഷ് ആന്റണി, ജെയിംസ് മാത്യു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ സെബാസ്റ്റ്യന്‍, വെഞ്ചസ്ലാവസ്, അഖില്‍ ആന്റണി എന്നിവരാണ്.

ഹിന്ദി ഗസല്‍ സംഗീതത്തെ ഓര്‍മ്മിപ്പിക്കും വിധത്തിലെത്തിയ ഗാനം വളരെ സാവധാനത്തിലാണ് ആസ്വാദക മനസ്സുകളെ ശാന്തമാക്കുന്നത്. ഒരു മിസ്റ്ററി ത്രില്ലര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആനന്ദ് രാധാകൃഷ്ണനും നൗഫല്‍ അബ്ദുള്ളയും ചേര്‍ന്നാണ്. കുറ്റവാളിയായി ജയിലില്‍ കഴിയുന്ന പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു മകനും ആ ശ്രമങ്ങള്‍ക്കിടയിലുണ്ടാകുന്ന പല തരത്തിലുമുളള കണ്ടത്തലുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോട്ടയം നസീര്‍, മാല്‍വി മല്‍ഹോത്ര, ആത്മീയ രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഷമീര്‍ ജിബ്രാന്‍, ബാലാ മുരുകന്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജുബൈര്‍ മുഹമ്മദാണ്, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സാഗാ ഇന്റര്‍നാഷണലാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സല്‍മാന്‍ അനസ്, റുംഷി റസാഖ് , ബിനോയ് ജെ ഫ്രാന്‍സിസ്. കോ- ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം. പ്രൊജക്റ്റ് ഡിസൈനര്‍ നൗഫല്‍ അബ്ദുള്ള,ശബ്ദ മിശ്രണം അജിത് എ ജോര്‍ജ്. സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍. ആര്‍ട്ട് സാബു റാം, മേക്കപ്പ് റോണി വെള്ളത്തൂവല്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍,കോ- ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍,സ്റ്റണ്ട് മാഫിയ ശശി, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് നിത് ഇന്‍, വി എഫ് എക്സ് ഡി ടി എം. ഡിസൈന്‍സ് എസ് കെ ഡി ഡിസൈന്‍ ഫാക്ടറി . ഡിജിറ്റല്‍ പ്രമോഷന്‍സ് ഒപ്ര.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT