ദുല്‍ഖര്‍ സല്‍മാന്‍
Film News

'കുറുപ്പ്' തുടങ്ങി; ദുല്‍ഖറിനൊപ്പം സണ്ണി വെയ്‌നും

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷം ദുല്‍ഖറും ശ്രീനാഥും ഒന്നിക്കുന്ന കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും.

2017ല്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് രണ്ട് വര്‍ഷത്തിന് ശേഷം ആരംഭിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിനും തയ്യാറെടുപ്പുകള്‍ക്കും ശേഷമാണ് സിനിമ തുടങ്ങിയിരിക്കുന്നത്. സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യങ്ങളും തിരോധാനവുമാണ് ചിത്രത്തിന്റെ പ്രമേയം. ദുല്‍ഖര്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ ജേക്കബ് ഗ്രിഗറി നായകനാകുന്ന ചിത്രം ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നതും ദുല്‍ഖറാണ്.

ദുല്‍ഖറിനെ കൂടാതെ സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാം ആണ്.

ബോളിവുഡ് ചിത്രമായ സോയ ഫാക്ടറാണ് ദുല്‍ഖറിന്റേതായി ഇനി റിലീസിനെത്തുന്നത്. ചിത്രം സെപ്തംബര്‍ 20ന് റിലീസ് ചെയ്യും. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് അഭിഷേക് ശര്‍മയാണ്. അനുജ ചൗഹാന്റെ നോവല്‍ 'ദ സോയ ഫാക്ടറിനെ' ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.

'ദ ക്യൂ' ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്

കൂടുതല്‍ വാര്‍ത്തകള്‍ക്കായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഭരണം എന്നതിനെ അധികാരമായി കാണുന്നില്ല'; ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി

പെൻഷൻ വർധന - ജനക്ഷേമമോ ഇലക്ഷൻ സ്റ്റണ്ടോ?

ശെന്റെ മോനെ...'ചത്താ പച്ച'യുടെ ഡബിൾ പഞ്ച് ടീസർ റിലീസ് ചെയ്തു; ചിത്രം 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും

നികോണ്‍ സെഡ് ആർ മധ്യപൂർവ്വദേശ വിപണിയില്‍ അവതരിപ്പിച്ചു

അതിദാരിദ്ര്യ മുക്തി പ്രഖ്യാപനം; വാദങ്ങള്‍, എതിര്‍വാദങ്ങള്‍, ആശങ്കകള്‍

SCROLL FOR NEXT