Film News

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് സീരീസ്; ഒപ്പം രാജ്കുമാര്‍ റാവുവും ആദര്‍ശ് ഗൗരവും

ഫാമലി മാന്‍ സംവിധായകരായ രാജും ഡികെയും ഒരുക്കുന്ന നെറ്റ്ഫ്‌ലിക്‌സ് സീരീസില്‍ ദുല്‍ഖര്‍ സല്‍മാനും ഭാഗമാകുന്നു. ദുല്‍ഖറിന്റെ ആദ്യ ഒടിടി സീരീസ് കൂടിയാണിത്. സീരീസില്‍ ദുല്‍ഖറിന് പുറമെ ബോളിവുഡ് താരങ്ങളായ രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

രണ്ട് വര്‍ഷമായി ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഒടിടി അരംങ്ങേറ്റത്തിനായ മികച്ച കണ്ടന്റുകള്‍ അന്വേഷിക്കുകയായിരുന്നു. സീരീസില്‍ ആദ്യം ദില്‍ജിത്ത് ദോസാഞ്ച് ആയിരുന്നു ദുല്‍ഖറിന് പകരം ഉണ്ടായിരുന്നത്. എന്നാല്‍ ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് ദില്‍ജിത്ത് സീരീസില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അങ്ങനെയാണ് ദുല്‍ഖര്‍ സീരീസിന്റെ ഭാഗമാകുന്നത്.

മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു കോമഡി ത്രില്ലറാണ് സീരീസ്. നിലവില്‍ ഡെഹറാഡൂണില്‍ സീരീസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും. അതേസമയം വ്യാഴ്ാഴ്ച്ച ദുല്‍ഖര്‍ സല്‍മാന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബേധമായതിന് ശേഷം ദുല്‍ഖറും സെറ്റില്‍ ജോയിന്‍ ചെയ്യും.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT