Film News

‘അന്നെനിക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍ ഒരുമിച്ച് തുടങ്ങുമായിരുന്നു’; ആസിഫ് അലിക്ക് ജന്‍മദിനാശംസകളുമായി ദുല്‍ഖര്‍ 

THE CUE

നടന്‍ ആസിഫ് അലിക്ക് ജന്‍മദിനാശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. സമൂഹമാധ്യമങ്ങളില്‍ ദുല്‍ഖര്‍ പങ്കുവെച്ച ആശംസാ കുറിപ്പ് ഇങ്ങനെ.

ഇതുവരെയുള്ളതില്‍ ആസിഫിന്റെ ഏറ്റവും മികച്ച ജന്‍മദിനമാകട്ടെ ഇത്. സ്ലീവാച്ചനായി എത്ര ഗംഭീരമായ പ്രകടനമാണ് നടത്തിയത്. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നമ്മള്‍ നല്ല സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ 8 വര്‍ഷമായി അടുത്തറിയാം. അന്ന് എനിക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍ നമുക്കൊരുമിച്ച് രംഗപ്രവേശം ചെയ്യാനാകുമായിരുന്നു. നമ്മള്‍ എന്നും സുഹൃത്തുക്കളായിരിക്കേണ്ടവരാണെന്നാണ് ഞാന്‍ കരുതുന്നത്. ഇനിയും മികച്ച സിനിമകളുണ്ടാകട്ടെ, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം നല്ല സമയങ്ങളുണ്ടാകട്ടെ. ഇഷ്ടപ്പെടുന്നവയ്ക്ക് പിന്നാലെ അത്യുഗ്രന്‍ യാത്രകള്‍ തുടരട്ടെ.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെ ആസിഫലിക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ ആദ്യമായി കാല്‍വെപ്പ് നടത്തേണ്ടതായിരുന്നു. നിഷാന്‍ അവതരിപ്പിച്ച കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തേണ്ടിയിരുന്നത്. ഇതാണ് ആശംസാ സന്ദേശത്തില്‍, അന്ന് എനിക്ക് ധൈര്യമുണ്ടായിരുന്നെങ്കില്‍ ഒരുമിച്ച് രംഗപ്രവേശം ചെയ്യാനാകുമായിരുന്നുവെന്ന് ദുല്‍ഖര്‍ പരാമര്‍ശിച്ചത്. പിന്നീട് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു ദുല്‍ഖറിന്റെ സിനിമാ പ്രവേശം.

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണം? | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

രാജമൗലിക്കൊപ്പവും ആ മലയാളം സംവിധായകനൊപ്പവുമെല്ലാം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം: മാളവിക മോഹനൻ

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

SCROLL FOR NEXT