Film News

ദുൽഖർ ചിത്രത്തിൽ സാനിയ ഇയപ്പനും; സംവിധാനം റോഷൻ ആൻഡ്രൂസ്

ലൂസിഫർ പ്രീസ്റ്റ് തുടങ്ങി വമ്പൻ സിനിമകൾക്ക് ശേഷം സാനിയ ഇയപ്പൻ ദുൽഖർ സൽമാനോടൊപ്പം അഭിനയിക്കുന്നു. സിനിമയുടെ സെറ്റിൽ എത്തിയതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ആദ്യമായാണ് സാനിയ ഈയപ്പൻ ദുൽഖർ സൽമാനോടൊപ്പം അഭിനയിക്കുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തു പുരോഗമിക്കുകയാണ് . ബോബി സഞ്ജയ് ആണ് തിരക്കഥയൊരുക്കുന്നത്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മനോജ് കെ ജയൻ,അലൻസിയർ,ബിനു പപ്പു ,വിജയകുമാർ ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗർതണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാൾ, വട ചെന്നൈ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. ഛായാഗ്രഹണം അസ്‍ലം പുരയിൽ,മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് , സിറിൽ കുരുവിള,സ്റ്റിൽസ് രോഹിത് ,പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ.

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

കോളേജ് പയ്യൻ ലുക്കിൽ മാസ്സ് ആയി ബേസിൽ; അതിരടി പോസ്റ്റർ പുറത്ത്

എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കായി ഞാൻ സിനിമ ഉപേക്ഷിക്കുന്നു: വിജയ്

ലോണ്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? Money Maze

എന്റർടെയ്നർ നിവിൻ ഈസ് ബാക്ക്; ഗംഭീര കളക്ഷൻ നേടി 'സർവ്വം മായ'

SCROLL FOR NEXT