Film News

"എന്‍റെ ആദ്യ ചിത്രം ആകേണ്ടിയിരുന്നത് ഉസ്താദ് ഹോട്ടല്‍" ദുല്‍ഖര്‍ സല്‍മാന്‍

അഭിനയ ജീവിതത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ തന്‍റെ ആദ്യകാല സിനിമ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഉസ്താദ് ഹോട്ടല്‍ ദുല്‍ഖറിന്‍റെ ആദ്യ ചിത്രമാക്കാന്‍ സാധിക്കുമോ എന്ന് അന്‍വര്‍ റഷീദും ലിസ്റ്റിന്‍ സ്റ്റീഫനും തന്നോട് ആവശ്യപ്പെട്ടിരുന്നതായി ദുല്‍ഖര്‍ പറയുന്നു.

സെക്കന്‍റ് ഷോയുടെ ടീമുമായി എഗ്രിമന്‍റ് ഒപ്പിട്ട ശേഷമായിരുന്നു അന്‍വര്‍ റഷീദ് ഈ ചോദ്യം ചോദിക്കുന്നത്. അഞ്ജലി മേനോന്‍, അന്‍വര്‍ റഷീദ്, തിലകന്‍, സിദ്ദിഖ് തുടങ്ങി നിരവധി പേരുകള്‍ ആ സിനിമക്കൊപ്പമുണ്ടായിരുന്നത് കൊണ്ടുതന്നെ ആ ഓഫര്‍ നിരസിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പക്ഷെ, അത് സെക്കന്‍റ് ഷോ ടീമിനോട് ഞാന്‍ ചെയ്യുന്ന ദ്രോഹമായിപ്പോകും. അതുകൊണ്ട് ആദ്യ ചിത്രം സെക്കന്‍റ് ഷോ തന്നെയാവട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു.

ഉസ്താദ് ഹോട്ടലിന് നിരവധി ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചതിന് പിന്നാലെ തെലുങ്ക്, ഹിന്ദി സിനിമ മേഖലകളില്‍ നിന്നും തനിക്ക് വിളി വന്നിരുന്നു. ചിത്രം റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഫൈസിയായി തന്നെത്തന്നെ കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞിരുന്നു. ഫൈസി എന്ന കഥാപാത്രമാണ് തന്നെ പ്രശസ്തനാക്കിയതെന്നും ദുല്‍ഖര്‍ പറയുന്നു.

നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി തന്‍റെ ആഗ്രഹ സഫലീകരണമായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു. തനിക്ക് സോളോ റൈഡുകള്‍ ഇഷ്ടമാണെന്നും പക്ഷെ അത് ചെയ്യാന്‍ സാധിക്കാതിരുന്നതുകൊണ്ടുതന്നെ നീലാകാശം തനിക്ക് ഒരുപാട് സന്തോഷം തന്ന സിനിമയാണെന്നും ദുല്‍ഖര്‍ പറയുന്നു. അഭിനയജീവിതത്തിലെ 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ് തുറന്നത്.

https://www.ottplay.com/interview/exclusive-dulquer-salmaan-the-next-stage-of-my-career-is-to-lose-myself-and-delve-deep-into-my-characters/81e7818a57306

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

SCROLL FOR NEXT