Film News

ദുല്‍ഖര്‍ ചിത്രം ‘സോയ ഫാക്ടര്‍’ അടുത്തമാസെത്തും; ടെലിഷോപ്പിങ്ങ് പരസ്യങ്ങളെ കളിയാക്കി ടീസര്‍

THE CUE

ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത് ബോളിവുഡ് ചിത്രമായ സോയ ഫാക്ടര്‍ സെപ്തംബര്‍ 20ന് റിലീസ് ചെയ്യും. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരുക്കുന്നത് അഭിഷേക് ശര്‍മയാണ്. അനുജ ചൗഹാന്റെ നോവല്‍ 'ദ സോയ ഫാക്ടറിനെ' ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. സോയ എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമാകുന്നതാണ് നോവലിന്റെ പ്രമേയം.

ഇത് അടിസ്ഥാനമാക്കി രസകരമായ ഒരു ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടെലി ഷോപ്പിങ്ങ് പരസ്യങ്ങളുടെ മാതൃകയിലായിലാണ്‌ ടീസര്‍.ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. കര്‍വാന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ബോളിവുഡ് ചിത്രം കൂടിയാണ് സോയ ഫാക്ടര്‍. ചിത്രത്തിന്റെ ട്രെയിലര്‍ ആഗസ്റ്റ് 27ന് പുറത്തുവിടും.

സിനിമയ്ക്ക് വേണ്ടി ദുല്‍ഖര്‍ കൊച്ചിയില്‍ ഒരു മാസത്തോളം ക്രിക്കറ്റ് പരിശീലിച്ചിരുന്നു. സോയാ സിംഗ് സോളങ്കി എന്ന പരസ്യചിത്രകമ്പനിയിലെ ജീവനക്കാരിയുടെ റോളിലാണ് സോനം കപൂര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോടയുടെ റോളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ് ലാബ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഷാരൂഖ് ഖാന്‍ കഥാപാത്രസാന്നിധ്യമാകുന്ന നോവല്‍ ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ആദ്യം സിനിമയ്ക്കായി വാങ്ങിച്ചിരുന്നത്. പിന്നീട് പര്‍മാണു, തേരെ ബിന്‍ലാദന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഭിഷേക് ശര്‍മ്മ സംവിധാനം ഏറ്റെടുത്തു.സഞ്ജയ് കപൂറും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT