Film News

'ഞാന്‍ ഡയറക്ടേഴ്‌സ് ആക്ടറാണ്, ഇമ്രാന്‍ മികച്ചതാവാന്‍ കാരണം സൗബിന്‍'; ദുല്‍ഖര്‍ സല്‍മാന്‍

പറവയിലെ ഇമ്രാന്‍ എന്ന കഥാപാത്രം മികച്ചതാവാന്‍ കാരണം സംവിധായകന്‍ സൗബിന്‍ ഷാഹിറാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ഇമ്രാനെ കുറിച്ച് സൗബിന്‍ വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് ജീവനുള്ള വ്യക്തിയായാണ് ഇമ്രാനെ താന്‍ കണ്ടതെന്നും ദുല്‍ഖര്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

'ഞാന്‍ പൂര്‍ണ്ണമായും സംവിധായകന്റെ നടനാണ്. കാരണം സംവിധായകന് കഥാപാത്രത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില്‍ പിന്നെ അത് അഭിനയിക്കാന്‍ എനിക്ക് കുറച്ച് കൂടി എളുപ്പമാണ്. ഞാന്‍ ഒരുപാട് സ്ഥലങ്ങളില്‍ പഠിക്കുകയും ജോലി ചെയ്യുകയും എല്ലാം ചെയ്തതു കൊണ്ട് പല വ്യക്തികളെയും കണ്ടിട്ടുണ്ട്. എന്നിരുന്നാലും എല്ലാ തരം വ്യക്തികളെയും എനിക്ക് അറിയണമെന്നില്ല. പറവയിലെ ഇമ്രാന്‍ എന്ന കഥാപാത്രം സൗബിന്റെ കണ്ണില്‍ വളരെ വ്യക്തമായിരുന്നു. അതുകൊണ്ട് സൗബിന്‍ ഇമ്രാനെ കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് അതില്‍ ഒരു സംശയവം ഉണ്ടായില്ല. അതൊരു ജീവനുള്ള വ്യക്തിയായിട്ട് തന്നെയാണ് എനിക്ക് തോന്നിയത്. അത്തരത്തില്‍ മികച്ച കഥാപാത്രങ്ങള്‍ എന്നില്‍ നിന്നുണ്ടാവുന്നത് എന്റെ സംവിധായകര്‍ക്ക് വ്യക്തമായ ധാരണയുള്ളപ്പോഴാണ്. അല്ലാത്ത പക്ഷം എനിക്ക് അറിയുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കണം എന്നുള്ളതാണ്', ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രമാവുന്ന കുറുപ്പ് നവംബര്‍ 12നാണ് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് മലയാള ചിത്രമാണ് കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തുക.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT