Film News

'അന്ധാദുന്‍ എന്റെ കയ്യില്‍ എത്തിപ്പെടാതെ പോയ സിനിമ'; ദുല്‍ഖര്‍ സല്‍മാന്‍

അന്ധാദുന്‍ എന്ന സിനിമ തന്റെ അടുത്ത് എത്തിപ്പെടാതെ പോയ സിനിമയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആഗ്രഹിച്ചിട്ടും അഭിനയിക്കാന്‍ സാധിക്കാതിരുന്ന സിനിമ ഏതാണെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

'ഞാന്‍ ഇതുവരെ കേട്ട് വേണ്ടെന്ന് വെച്ച ഒരു സിനിമയെ കുറിച്ചും പിന്നീട് വിഷമിച്ചിട്ടില്ല. എന്റെ അടുത്ത് എത്തിപ്പെടാതിരുന്ന ഒരു സിനിമ അന്ധാദുന്‍ ആണ്. എന്നെ കുറിച്ച് അവര്‍ അന്വേഷിച്ചിരുന്നു. പിന്നെ എന്തോ ഒരു മിസ്‌കമ്യൂണിക്കേഷന്റെ പുറത്താണ് അത് വിട്ട് പോയത്.'- ദുല്‍ഖര്‍ സല്‍മാന്‍

ശ്രീറാം രാഘവനാണ് ബോളിവുഡ് സൂപ്പര്‍ഹിറ്റായ അന്ധാദുന്നിന്റെ സംവിധായകന്‍. ആയുഷ്മാന്‍ ഖുറാന, തബു എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിലെ പ്രകടനത്തിന് ആയുഷ്മാന്‍ ഖുറാനക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ദേശീയ പുരസ്‌കാരത്തിന് പുറമെ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ക്കും ചിത്രം അര്‍ഹമായി. ആയുഷ്മാന്‍, തബു എന്നിവരുടെ പ്രകടനത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ ബിഗ് ബജറ്റ് ചിത്രമായ കുറുപ്പ് നവംബര്‍ 12ന് തിയേറ്ററിലെത്തും. ചിത്രത്തിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകന്‍. സംസ്ഥാനത്ത് തിയേറ്റര്‍ തുറന്നതിന് ശേഷം ആദ്യമായി റിലീസിന് ഒരുങ്ങുന്ന വലിയ മലയാള ചിത്രം കൂടിയാണ് കുറുപ്പ്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയിന്‍, ശോബിത ധുലിപാല, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT