Film News

ദുല്‍ഖറിന്റെ ക്രിക്കറ്റ് സെപ്തംബറില്‍ കാണാം, അടുത്ത റിലീസ് ബോളിവുഡ്

THE CUE

വോട്ടെടുപ്പ് ദിനത്തിലാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്.

ഒരു യമണ്ടന്‍ പ്രണയകഥ എന്ന ചിത്രത്തിന് ശേഷമുള്ള ദുല്‍ഖറിന്റെ മലയാളം സിനിമയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. അടുത്ത മലയാള ചിത്രം ഏതെന്ന് ഡിക്യു ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബോളിവുഡ് ചിത്രം ദ സോയാ ഫാക്ടര്‍ ആണ് അടുത്ത റിലീസ്. സോനം കപൂര്‍ ടൈറ്റില്‍ റോളിലെത്തുന്ന ദ സോയാ ഫാക്ടര്‍ സെപ്തംബര്‍ 20ന് തിയറ്ററുകളിലെത്തും. വോട്ടെടുപ്പ് ദിനത്തിലാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്.

ദ സോയാ ഫാക്ടര്‍ എന്ന സിനിമയ്ക്ക് വേണ്ടി ദുല്‍ഖര്‍ കൊച്ചിയില്‍ ഒരു മാസത്തോളം ക്രിക്കറ്റ് പരിശീലിച്ചിരുന്നു. അനുജാ ചൗഹാന്റെ ബെസ്റ്റ് സെല്ലര്‍ നോവല്‍ ആണ് അതേ പേരില്‍ സിനിമയാക്കിയിരിക്കുന്നത്. സോയാ സിംഗ് സോളങ്കി എന്ന പരസ്യചിത്രകമ്പനിയിലെ ജീവനക്കാരിയുടെ റോളിലാണ് സോനം കപൂര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നിഖില്‍ ഖോടയുടെ റോളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ് ലാബ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഷാരൂഖ് ഖാന്‍ കഥാപാത്രസാന്നിധ്യമാകുന്ന നോവല്‍ ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ് ആദ്യം സിനിമയ്ക്കായി വാങ്ങിച്ചിരുന്നത്. പിന്നീട് സംവിധായകന്‍ അഭിഷേക് ശര്‍മ്മ സംവിധാനം ഏറ്റെടുത്തു.

റൊമാന്റിക് കോമഡി സ്വഭാവത്തിലാണ് സോയാ ഫാക്ടര്‍. തേരേ ബിന്‍ ലാദന്‍, ഷൗക്കീന്‍സ്, പരമാണു എന്നീ സിനിമകളുടെ സംവിധായകനാണ് അഭിഷേക് കപൂര്‍.

ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച കാര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രവുമാണ് ദ സോയാ ഫാക്ടര്‍. തമിഴിലും ദുല്‍ഖറിന്റെ ഒരു സിനിമ പൂര്‍ത്തിയായിട്ടുണ്ട്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT