Film News

'വാത്തി' സംവിധായകനൊപ്പം ദുൽഖർ വീണ്ടും തെലുങ്കിലേക്ക് ; 'ലക്കി ബാസ്‌കർ' ടൈറ്റിൽ പോസ്റ്റർ

'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'ലക്കി ബാസ്‌കർ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ കീഴില്‍ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. നൂറിന്റെ നോട്ടുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ദുൽഖറിന്റെ മുഖത്തിന്റെ പകുതി മാത്രം റിവീൽ ചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ പങ്കുവച്ചു.

ഒക്ടോബറില്‍ ഷൂട്ട് തുടങ്ങുന്ന ചിത്രം 2024 സമ്മര്‍ റിലീസ് ആയി തീയേറ്ററില്‍ എത്തും. കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് ആണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. ദുൽഖറിന്റേതായി മുൻപ് പുറത്തു വന്ന തെലുങ്ക് ചിത്രം 'സീത രാമം' വലിയ വിജയമായിരുന്നു.

'കിംഗ് ഓഫ് കൊത്ത' എന്ന മലയാള ചിത്രമാണ് ദുല്‍ഖറിന്റേതായി അടുത്ത പുറത്തിറങ്ങുന്ന ചിത്രം. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ബിഗ് ബജറ്റ് മാസ്സ് എന്റെര്‍റ്റൈനെര്‍ ആയി ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്. ചിത്രം ഓണം റിലീസ് ആയി തീയേറ്ററുകളിലെത്തും.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT