Film News

കുറുപ്പ് കഴിഞ്ഞു, ഇനി അലക്സാണ്ടര്‍; രണ്ടാം ഭാഗം ഉടന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പ് തിയേറ്ററില്‍ വന്‍ വിജയമാണ് നേടിയത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററിലേക്ക് പ്രേക്ഷകരെ എത്തിച്ച ചിത്രം കൂടിയാണ് കുറുപ്പ്. ഇന്ത്യക്ക് പുറമെ ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. കേരളത്തിലെ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതമാണ് ചിത്രം പറഞ്ഞത്. സിനിമയുടെ ക്ലൈമാക്സില്‍ കുറുപ്പ് പൂര്‍ണ്ണമായും അലക്സാണ്ടറായി മാറുന്നുണ്ട്. അതിനാല്‍ത്തന്നെ സിനിമയുടെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടാകുമെന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവും എന്ന സൂചനകള്‍ക്ക് ബലം നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അല്ക്സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ ടീസര്‍ വീഡിയോയാണ് ദുല്‍ഖര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.

നവംബര്‍ 12ന് റിലീസ് ചെയ്ത കുറുപ്പ് ബോക്‌സ് ഓഫീസില്‍ 75 കോടിയാണ് നേടിയത്. ഇതുവരെ ലോകവ്യാപകമായി 35,000 ഷോകളാണ് ചിത്രം പൂര്‍ത്തിയാക്കിയത്. അതേസമയം കുറുപ്പ് നാല് ദിവസം കൊണ്ടാണ് അമ്പത് കോടി ക്ലബില്‍ ഇടം നേടിയത്. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ്. ദുല്‍ഖറിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു കുറുപ്പ്. 35 കോടിയായിരുന്നു കുറുപ്പിന്റെ മുടക്കുമുതല്‍. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നീണ്ടത്. ചിത്രത്തില്‍ ദുല്‍ഖറിന് പുറമെ ഷൈന്‍ ടോം ചാക്കോ, ഇന്ദ്രജിത്ത് സുകുമാരന്‍, ശോഭിത ധുലിപാല, സണ്ണി വെയിന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT