Film News

തെലുങ്കിലും തമിഴിലും കൈ നിറയെ സിനിമകൾ, മലയാളത്തിലേക്കുള്ള തിരിച്ചു വരവ് ഇനിയെന്ന്? മറുപടിയുമായി ദുൽഖർ സൽമാൻ

തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് ദുൽഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ഇതിനിടെ ദുൽഖർ ഇനി എപ്പോൾ മലയാളത്തിലേക്ക് വരും എന്ന ചോദ്യമാണ് ആരാധക മനസ്സുകളിൽ നിറയെ. 'കിം​ഗ് ഓഫ് കൊത്ത' എന്ന ചിത്രം പുറത്തിറങ്ങി ഒരു കൊല്ലത്തോളം പിന്നിടുമ്പോളും മലയാളത്തിൽ ഒരൊറ്റ ദുൽഖർ ചിത്രം പോലും റിലീസിനെത്തിയില്ല എന്നത് ദുൽഖർ ആരാധകർക്ക് ഏറെ നിരാശയുണ്ടാക്കിയ കാര്യമാണ്. എന്നാൽ ഇപ്പോൾ താൻ കമ്മിന്റ് ചെയ്തിരിക്കുന്ന രണ്ട് മലയാളം സിനിമകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ. നിലവിൽ ഷൂട്ട് നടന്നു കൊണ്ടിരിക്കുന്ന തമിഴ് ചിത്രം 'കാന്ത'യും മറ്റൊരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടും അവസാനിച്ചാൽ മലയാളത്തിലേക്ക് തിരിച്ചു വരുമെന്ന സൂചനയാണ് ദുൽഖർ നൽകിയിരിക്കുന്നത്. 'ലക്കി ഭാസ്കർ' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.

ദുൽഖർ സൽമാൻ പറഞ്ഞത്:

ഇപ്പോൾ ഞാൻ തമിഴിൽ 'കാന്ത' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം ഒരു തെലുങ്ക് സിനിമയിൽ ജോയിൻ ചെയ്യും. രണ്ട് മലയാള സിനിമയും ഞാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒരു ഇൻഡസ്ട്രിയിൽ നിന്ന് മറ്റൊരു ഇൻഡസ്ട്രിയിലേക്ക് മാറി മാറി അഭിനയിക്കാൻ സാധിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. 'ലക്കി ഭാസ്കറി'ന്റെ പ്രൊമോഷൻ സമയത്ത് ഞാൻ തെലുങ്കിൽ സംസാരിക്കാൻ ശ്രമിക്കുകയാണ്. ഇന്നലെ ഞാൻ 'കാന്ത' എന്ന തമിഴ് സിനിമയിൽ അഭിനയിക്കുകയായിരുന്നു, അതിൽ 50 കളിൽ ഉള്ള തമിഴാണ് ഉപയോഗിച്ചിരിക്കുന്നത്. സെന്തമിഴ്. ഇതെല്ലാം എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നുണ്ട്.

'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറാ'ണ് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ദുൽഖർ ചിത്രം. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിക്കുന്നത് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവിയാണ്. സെൽവമണി സെൽവരാജ് ഒരുക്കുന്ന 'കാന്ത' എന്ന ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. റാണ ദഗ്ഗുബതി ആണ് ചിത്രം നിർമിക്കുന്നത്. ഒരു പീരീഡ് സിനിമയായി ഒരുങ്ങുന്ന കാന്തയുടെ കഥ നടക്കുന്നത് 1950 കളിലാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ വച്ച് വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും കാന്തയിലേതെന്നാണ് മുമ്പ് വെറൈറ്റി റിപ്പോർട്ട് ചെയ്തത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT