Film News

'ഒരു ജീവിതകാലത്തേക്കുള്ള പഠനാവസരം' ; കമൽ ഹാസൻ മണിരത്‌നം ചിത്രം കെഎച്ച് 234ൽ ദുൽഖർ സൽമാനും

ഓക്കേ കണ്മണി എന്ന ചിത്രത്തിന് ശേഷം മണിരത്‌നവുമായി വീണ്ടുമൊന്നിച്ച് ദുൽഖർ സൽമാൻ. നായകൻ എന്ന ചിത്രത്തിന് ശേഷം 35 വർഷങ്ങൾക്കിപ്പുറം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന കെഎച്ച് 234 എന്ന ചിത്രത്തിലാണ് ദുൽഖർ ഒരു പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിടും.

മാസ്റ്റർമാരായ മണി സാറിന്റെയും കമൽ സാറിന്റെയും ഐതിഹാസിക സംഗമം. ഒരു ജീവിതകാലത്തേക്കുള്ള പഠനാവസരം. കെഎച്ച് 234ന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതനാണെന്ന് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് എആർ റഹ്മാനാണ്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് ശ്രീകർ പ്രസാദും ആണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സാണ്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ, നസ്രിയ, വിജയ് വർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സൂര്യ 43 ആണ് ദുൽഖറിന്റെ പുറത്തിറങ്ങാനുള്ള അടുത്ത തമിഴ് ചിത്രം. 2015ൽ പുറത്തിറങ്ങിയ ഓക്കേ കണ്മണി എന്ന ചിത്രത്തിലാണ് മണിരത്‌നവും ദുൽഖറും ആദ്യമായി ഒന്നിച്ചത്. നിത്യാ മേനോൻ, പ്രകാശ് രാജ്, ലീല സാംസൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT