Film News

എനിക്ക് സോളോ ഹിറ്റില്ലെന്ന വിമര്‍ശനം 'കുറുപ്പി'ലൂടെ മാറി: ദുല്‍ഖര്‍ സല്‍മാന്‍

സോളോ ഹിറ്റ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന വിമര്‍ശനത്തിന് കുറുപ്പിന്റെ വിജയത്തോടെ ആശ്വാസമായെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി താന്‍ സിനിമ തിരഞ്ഞെടുക്കുന്ന രീതിയെ ബാധിക്കില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

'സൂപ്പര്‍ സ്റ്റാര്‍ എന്നത് എന്നെ സംബന്ധിച്ച് വെറുമൊരു വാക്ക് മാത്രമാണ്. അത് ഒരിക്കലും ഞാന്‍ തിരഞ്ഞെടുക്കുന്ന സിനിമകളെ ബാധിക്കില്ല. എനിക്ക് എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. ഞാന്‍ നേരിട്ട ഒരു വിമര്‍ശനം എനിക്കൊരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ലെന്നാണ്. എന്റെ സിനിമകള്‍ എപ്പോഴും ഒരു മള്‍ട്ടി-സ്റ്റാറര്‍ അല്ലെങ്കില്‍ അത് മറ്റാരുടെയെങ്കിലും ക്രെഡിറ്റ് ആകും എന്നതാണ്. അതിനാല്‍ കുറുപ്പിന്റെ വിജയം ആ അര്‍ത്ഥത്തില്‍ ഒരല്‍പ്പം ആശ്വാസമായിരുന്നു.', എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

'സാധാരണ കുറുപ്പ് പോലുള്ള ബിഗ് ബജറ്റ് സിനിമകളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞ് മാറാറാണ് പതിവ്. കാരണം അത്തരം സിനിമകള്‍ ഒരു നിര്‍മ്മാതാവിനെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദം തന്നെയാണ്. ഞാന്‍ എപ്പോഴും എന്റെ നിര്‍മ്മാതാക്കളെ കുറിച്ചും ചിന്തിക്കാറുണ്ട്. പക്ഷെ ഞാന്‍ തന്നെ നിര്‍മ്മാതാവാകുമ്പോള്‍ ക്രിയേറ്റീവ് കണ്ട്രോള്‍ എന്റെ കയ്യിലായിരിക്കും. അതുകൊണ്ട് തന്നെ കുറച്ച് റിസ്‌ക് എടുക്കാന്‍ സാധിക്കു'മെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT