Film News

'തനിയാവര്‍ത്തനം, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍.....'; പ്രിയപ്പെട്ട അഞ്ച് സിനിമകളെ കുറിച്ച് ദുല്‍ഖര്‍

ഏറ്റവും പ്രിയപ്പെട്ട അഞ്ച് സിനിമകളെ തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. അഞ്ച് സിനിമകളും മലയാളമാണ്. ബിഹൈന്‍ഡ് വുഡ്സിനോടായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

മമ്മൂട്ടിയുടെ തനിയാവര്‍ത്തനമാണ് ദുല്‍ഖര്‍ ആദ്യം പറഞ്ഞ ചിത്രം. തനിയാവര്‍ത്തനം നല്ലൊരു ക്രൈം സിനിമയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. രണ്ടാമതായി പറഞ്ഞത് പൊന്‍മുട്ടയിടുന്ന താറാവാണ്. തന്നെ ചെറുപ്പത്തില്‍ വളരെ അധികം സ്വാധീനിച്ച സിനിമയായിരുന്നു അതെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളാണ് ദുല്‍ഖറിന് ഇഷ്ടപ്പെട്ട മൂന്നാമത്തെ ചിത്രം. മോഹന്‍ലാലിന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

അമരവും സാമ്രാജ്യവുമാണ് അവസാനത്തെ രണ്ട് സിനിമകള്‍. അമരം തീരപ്രദേശത്തെ ജീവിതത്തെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സാമ്രാജ്യത്തിലെ സ്‌റ്റൈലാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു.

വീഡിയോയില്‍ ഗായകന്‍ കെ.എസ് ഹരിശങ്കര്‍ സംഗീതസംവിധായകന്‍ ദീപക് ദേവും തങ്ങള്‍ക്ക് പ്രിയപ്പെട്ട സിനിമകളെ കുറിച്ച് പറഞ്ഞു. ഗിഫ്റ്റ്, ദി ഷൈനിംഗ്, ദി സൈലന്‍സ് ഓഫ് ദി ലാമ്പ്സ്, സെവന്‍ എന്നിവയാണ് ഹരിശങ്കറിന്റെ ഇഷ്ടപ്പെട്ട സിനിമകള്‍. മലയാളത്തില്‍ മണിച്ചിത്രത്താഴും ദേവദൂതനും വാനപ്രസ്ഥവും തന്മാത്രയും പ്രിയപ്പെട്ട സിനിമകളെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.

ദീപക് ദേവിന് ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ആദ്യത്തേത് സിന്തകീ നാ മിലേന ദുബേരയാണ്. 1942 എ ലവ് സ്റ്റോറിയാണ് അടുത്ത ചിത്രം. മലയാളത്തില്‍ കിലുക്കമാണ് ഇഷ്ട സിനിമയെന്നും ദീപക് ദേവ് കൂട്ടിച്ചേര്‍ത്തു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT