Film News

'അത് ബിലാൽ തീരുമാനിക്കും' ; ബി​ഗ്ബി സീക്വലിനെക്കുറിച്ച് ദുൽഖർ സൽമാൻ

ബിലാലിൽ അഭിനയിക്കാൻ തനിക്കും താൽപര്യം ഉണ്ടെന്ന് ദുൽഖർ സൽമാൻ. വാപ്പിച്ചിയോട് താൻ അത് ഇടയ്ക്കിടെ സൂചിപ്പിക്കാറുണ്ടെന്നും ഇതിന്റെ എല്ലാ തീരുമാനങ്ങളും ബിലാലിന്റേത് മാത്രമാണെന്നും ദുൽഖർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. 2007 ൽ അമൽ നീരദിന്റെ സംവിധാനത്തൽ മമ്മൂട്ടി നായകനായെത്തിയ ​ഗാംഗ്സ്റ്റർ ചിത്രമായിരുന്നു ബി​ഗ് ബി. മമ്മൂട്ടിയുടെ മാസ് പെർഫോർമൻസ് കൊണ്ടും പഞ്ച് ഡയലോ​ഗുകൾ കൊണ്ടും മലയാളത്തിൽ ബെഞ്ച്മാർക്കായ ചിത്രങ്ങളിലൊന്ന് കൂടിയാണ് 'ബിഗ്ബി'. കിം​ഗ് ഓഫ് കൊത്ത എന്ന സിനിമയുമായി ബന്ധപ്പെട്ട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ സൽമാന്റെ പ്രതികരണം.

എപ്പോഴും പറയുന്നപോലെ എനിക്കും ആ​ഗ്രഹമുണ്ട്. ഞാനും ഇത് ഇടയ്ക്കിടെ സൂചിപ്പിക്കാറുണ്ട്. പക്ഷേ അതിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ബിലാൽ തന്നെയാണ്.
ദുൽഖർ സൽമാൻ

2017 നവംബറിലാണ് സംവിധായകൻ അമൽ നീരദ് തീക്ഷ്ണമായ ഒരു കണ്ണും മുഖത്തിൻറെ പാതിയും മാത്രം റിവീൽ ചെയ്തുകൊണ്ട് മമ്മൂട്ടിയുടെ ഒരു ഫോട്ടോ ഫേസ്ബിക്കിൽ പോസ്റ്റ് ചെയ്തത്. 'കമിങ് സൂൺ, ബ്ലഡി സൂൺ' എന്നായിരുന്നു ആ ചിത്രത്തിന്റെ അന്നത്തെ ക്യാപ്ഷൻ. ആ ഒരു ചിത്രത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാലിന്റെ രണ്ടാം ഭാ​ഗം. ബിഗ് ബി അവസാനിക്കുന്നത് മേരി ടീച്ചറെ അന്വേഷിച്ച് വീട്ടിലേക്കെത്തുന്ന അബു എന്ന കഥാപാത്രത്തിലൂടെയാണ്. രണ്ടാം ഭാഗം എത്തുമ്പോൾ അബു ആരായിരിക്കും എന്ന ചോദ്യം വളരെ റെലെവെൻറ് ആയി സിനിമ സർക്കിളുകളിൽ ചർച്ച ചെയ്യപെടുന്നുണ്ട്. ചിത്രത്തിൽ അബു ആയി ദുൽഖർ സൽമാൻ എത്തുന്നു, ദുൽഖറും മമ്മൂട്ടിയും ബിലാലിലൂടെ ആദ്യായി ഒന്നിച്ചഭിനയിക്കുന്നു എന്ന വാർത്ത സമൂഹമാധ്യങ്ങളിൽ പ്രചരിച്ചതോടെ ബിലാലിന്റെ പ്രതീക്ഷകൾ പിന്നെയും വാനോളം ഉയർന്നിരുന്നു.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ നായകനായ കിം​ഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റേതായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രം. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്.ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT