Film News

ദുൽഖറിന്റെ നിർമ്മാണത്തിൽ ഷൈൻ ടോമും അഹാന കൃഷ്ണയും; ചിത്രീകരണം പൂർത്തിയാക്കി

'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകൻ', 'കുറുപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന നാലാമത് ചിത്രം ചിത്രീകരണം പൂർത്തിയാക്കി. ഷൈൻ ടോം ചാക്കോ, ധ്രുവൻ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും അഭിനയിക്കുന്നു.

'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രം സംവിധായകൻ. 'ഇഷ്‌കി'ന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നൗഫൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

കോസ്റ്റ്യൂം - സ്റ്റെഫി സേവ്യർ, ആർട്ട് - സുഭാഷ് കരുൺ, മേക്കപ്പ് - രഞ്ജിത് ആർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT