Film News

ഡ്രൈവിങ് ലൈസന്‍സിന്‍റെ ഹിന്ദി പതിപ്പിന് തുടക്കം; വാര്‍ത്ത പങ്കുവെച്ച് പൃഥ്വിരാജ്

മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ് ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് സെൽഫി എന്നാണ് പേരിട്ടിരിക്കുന്നത്. ഷൂട്ടിങ്ങിന് തുടക്കമായ വിവരം നടൻ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

സെൽഫിയുടെ നിർമാണ പങ്കാളി കൂടിയാണ് പൃഥ്വിരാജ്. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് നിർമിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. സെൽഫി ഡേ വൺ എന്ന അടിക്കുറിപ്പിലാണ് പൃഥ്വിരാജ് പൂജ ചിത്രങ്ങൾ പങ്കുവച്ചത്.

പൃഥ്വിരാജ് ചെയ്ത സിനിമ താരത്തിന്‍റെ വേഷത്തിൽ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് ചിത്രത്തില്‍ എത്തുന്നത്. രാജ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. ലിജോ ജോർജ്, ഡി.ജെ ചേതസ് എന്നിവരാണ് സം​ഗീതസംവിധാനം. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ​ഗാനവും നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT