Film News

ദൃശ്യം 2 ഇന്ന് കൊച്ചിയില്‍ തുടങ്ങും, മോഹന്‍ലാല്‍ 25 മുതല്‍

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം -2 വിന്റെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ തുടങ്ങും. സെപ്റ്റംബര്‍ 25 നാണ് മോഹന്‍ലാല്‍ ഷൂട്ടിംഗ് സെറ്റിലെത്തുക. ആയുര്‍വേദ ചികിത്സ പൂര്‍ത്തിയാക്കിയാണ് ലാല്‍ എത്തുന്നത്. പാലക്കാട്ടെ ഗുരുകൃപ ആയുര്‍വേദ കേന്ദ്രത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന, നടന്റെ ചികിത്സ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഘട്ടം കൊച്ചിയിലും പിന്നീട് തൊടുപുഴയിലുമായാണ് ചിത്രീകരണം.കൊച്ചിയില്‍ പൂര്‍ണമായും ഇന്‍ഡോര്‍ സീനുകള്‍ ചിത്രീകരിക്കും.

ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യചിത്രമാണ് ദൃശ്യം -2. സെപ്റ്റംബര്‍ പതിനാലിന് ദൃശ്യം സെക്കന്‍ഡ് തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. സെറ്റ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകേണ്ടതിനാല്‍ ചിത്രീകരണം നീട്ടുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം. ക്രൂ അംഗങ്ങള്‍ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഷൂട്ടിംഗെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പതിനഞ്ച് ദിവസത്തോളം ഇന്‍ഡോര്‍ രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുന്നത്. തുടര്‍ന്നായിരിക്കും തൊടുപുഴയിലേക്ക് ലൊക്കേഷന്‍ ഷിഫ്റ്റിംഗ്. ദൃശ്യം ആദ്യഭാഗത്തിലെ പ്രധാന അഭിനേതാക്കള്‍ ദൃശ്യം സെക്കന്‍ഡിലും ഉണ്ടാകും. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച റാമിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രവുമാണ് ദൃശ്യം സെക്കന്‍ഡ്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT