Film News

വൈകാരിക നിമിഷങ്ങളിൽ ജോർജ്കുട്ടിയും കുടുംബവും; ദൃശ്യം 2 ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

വൈകാരിക നിമിഷങ്ങളിലേയ്ക്ക് പ്രേക്ഷകനെ നയിക്കുന്ന ദൃശ്യം ടൂവിന്റെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്. സൊനോബിയ സഫർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിൽ ജോൺസന്റേതാണ് സംഗീതം. വിനായക് ശശികുമാറിന്റേതാണ് ഗാന രചന. സൈന മ്യൂസിക് ആണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സിനിമയിൽ പ്രധാന കഥാപാത്രമായ ജോർജ്കുട്ടിയുടെ കുടുംബം കടന്നു പോകുന്ന വൈകാരിക മുഹൂർത്തങ്ങളുടെ ചിത്രങ്ങളിലൂടെയാണ് ലിറിക്കൽ വീഡിയോ കടന്നുപോകുന്നത്.

ദുരൂഹതകൾ ഇരട്ടിച്ച് ദൃശ്യം 2 വിന്റെ ഡയലോഗ് പ്രോമോയും റിലീസ് ചെയ്തിരുന്നു. ഭാഗ്യമോ അതോ കഴിവോ എന്ന തലക്കെട്ടു നൽകിക്കൊണ്ട് മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നുമാണ് ഡയലോഗ് പ്രോമോ റിലീസ് ചെയ്തത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സങ്കീർണ്ണമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിന്റെ സൂചനയാണ് ഡയലോഗ് പ്രൊമോയിലൂടെ വ്യക്തമാകുന്നത്.

ഫെബ്രുവരി 19 നാണ് സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത് . ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. റക്കാർഡുകളെയെല്ലാം മറികടന്നുകൊണ്ട് ഒരു കോടിക്ക് അപ്പുറമാണ് ദൃശ്യം വിന്റെ ട്രെയ്‌ലർ കണ്ടിരിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT