Film News

'പരിചയമുള്ള സ്ഥലത്തായിരിക്കും കുഴിച്ചിട്ടത്'; ദുരൂഹതകൾ ഇരട്ടിച്ച് ദൃശ്യം 2 ഡയലോഗ് പ്രോമോ

ദുരൂഹതകൾ ഇരട്ടിച്ച് ദൃശ്യം 2 വിന്റെ ഡയലോഗ് പ്രോമോ റിലീസ് ചെയ്തു. ഭാഗ്യമോ അതോ കഴിവോ എന്ന തലക്കെട്ടു നൽകിക്കൊണ്ട് മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നുമാണ് ഡയലോഗ് പ്രോമോ റിലീസ് ചെയ്തിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സങ്കീർണ്ണമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിന്റെ സൂചനയാണ് ഡയലോഗ് പ്രൊമോയിലൂടെ വ്യക്തമാകുന്നത്.

30 സെക്കൻഡ് ദൈർഖ്യമുള്ള പ്രൊമോയിൽ കൊലപാതകത്തെ കുറിച്ചുള്ള ചില സൂചനകളും നൽകുന്നു. വർഷം ആറ് കഴിഞ്ഞിട്ടും പോലീസുകാർക്ക് ഒരു തുമ്പു പോലും കിട്ടിയിട്ടില്ലെന്ന് ചായക്കടയിൽ ഇരുന്നുകൊണ്ട് ഒരാൾ പറയുന്നുണ്ട്. പറമ്പിലൂടെ രണ്ട് പോലീസുകാർ വരുന്നുണ്ടെന്നു അൻസിബ അവതരിപ്പിച്ച കഥാപാത്രം ഭയത്തോടെ പറയുമ്പോൾ അവിടെയാണോ കുഴിച്ചിട്ടത് എന്ന് മീന ചോദിക്കുന്നു. അപ്പോൾ മോഹൻലാൽ മീനയോട് അരിശത്തോടെ മിണ്ടാതിരിക്കുവാൻ പറയുന്നു. എവിടെയാണ് കുഴിച്ചിട്ടതെന്ന്‌ പറയാമോ ജോർജ്‌കുട്ടി എന്ന് സിദ്ദിഖ് അവതരിപ്പിച്ച കഥാപാത്രം മോഹൻലാലിനോടു ചോദിക്കുന്ന രംഗവും പ്രൊമോയിൽ ഉണ്ട്. പ്ലാനിങ്ങിനുള്ള സാവകാശം കിട്ടിയിട്ടുണ്ടാവില്ല, ഫെമിലിയർ ആയ സ്ഥലത്തായിരിക്കും കുഴിച്ചിട്ടത് എന്ന് മുരളി ഗോപിയുടെ കഥാപാത്രവും പ്രൊമോയിൽ പറയുന്നുണ്ട്. പോലീസുകാർക്ക് ഇനി ജോർജ്കുട്ടിയെ തൊടാൻ സാധിക്കില്ലെന്നും അയാൾ വലിയ മുതലാളിയായിപ്പോയെന്നുമുള്ള ചായക്കടയിലെ സംഭാഷണം കാണിച്ചുകൊണ്ടാണ് ഡയലോഗ് പ്രോമോ അവസാനിക്കുന്നത്.

ഫെബ്രുവരി 19 നാണ് സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത് . ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയിൽ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്. റക്കാർഡുകളെയെല്ലാം മറികടന്നുകൊണ്ട് ഒരു കോടിക്ക് അപ്പുറമാണ് ദൃശ്യം വിന്റെ ട്രെയ്‌ലർ കണ്ടിരിക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT