Film News

ഷെയ്ൻ നിഗം ചിത്രം 'ദൃഢം' തിയറ്ററുകളിലേക്ക്; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ മേയ് എട്ടിന് തിയറ്ററുകളിലെത്തും. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.

ഏറെ ആഗ്രഹത്തോടെയും അതിലേറെ ആത്മവിശ്വാസത്തോടെയും നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ വിജയ് രാധാകൃഷ്‌ണൻ ചാർജെടുക്കുന്നതും തുടർന്ന് ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില പ്രശ്നങ്ങളുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. കൊറോണ പേപ്പേഴ്സ്, വേല എന്നീ ചിത്രങ്ങൾക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ൻ നിഗം അവതരിപ്പിക്കുന്നു.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധത്തിൽ 'പ്രൊട്ടക്ട്, സേർവ്, സർവൈവ്' എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന ദൃഢം ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു.

മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എം. ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റർ വിനായക്, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അമരേഷ് കുമാർ, വസ്ത്രാലങ്കാരം ലേഖ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പർമേശ്വരൻ, മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് - ബ്രിങ്ഫോർത്ത്, മേക്കപ്പ് രതീഷ് വിജയൻ, സ്റ്റണ്ട് സൂപ്പർവിഷൻ ടോണി മാഗ്വിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കറ്റീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്, പിആർഒ - ആതിര ദിൽജിത്.

'ജീത്തു സാറാണ് നിർമ്മാതാവ് എന്ന് കേട്ടപ്പോൾ തന്നെ കോൺഫിഡൻസ് ലഭിച്ചു'; ദൃഢത്തിന്റെ ഭാഗമായതിനെക്കുറിച്ച് ഷെയിൻ നിഗം

ലോക പ്രീമിയറിലെ ഏക ഇന്ത്യൻ ചിത്രം; ’അമ്മ അറിയാൻ’ കാൻ ചലച്ചിത്രമേളയിലേക്ക്

തിരക്കഥ ആദ്യം പറഞ്ഞത് ജീത്തു സാറിനോട്, അദ്ദേഹത്തിന്റെ YES-ൽ നിന്നാണ് ദൃഢം ഉണ്ടാകുന്നത്: മാർട്ടിൻ ജോസഫ്

അതിരടിയുടെ എൻട്രി ഐഡിയ എന്റെ ജീവിതത്തിൽ നടന്ന ഒരു ഇവന്റിൽ നിന്നുള്ളത്: ബേസിൽ ജോസഫ്

'MARCO' UNIVERSE?; ജോർജ് ഡി പീറ്ററായി സിദ്ദിഖ്, ചർച്ചയായി 'കാട്ടാളൻ' ക്യാരക്ടർ പോസ്റ്റർ

SCROLL FOR NEXT