Film News

സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്ത് മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ആത്മാര്‍ത്ഥമായ പ്രവൃത്തിയായേനെ: ഡോ. മനോജ് വെള്ളനാട്

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിലുള്ള സംഭാഷണം വിവാദമായിരുന്നു. സമൂഹമാധ്യമത്തിലൂടെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തിയതിന് പിന്നാലെ ഷാജി കൈലാസും പൃഥ്വിരാജും മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ ആ സംഭാഷണം മ്യൂട്ട് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടായിരുന്നു മാപ്പ് പറയേണ്ടിയിരുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാണ് അഭിപ്രായപ്പെട്ടു.

നടന്റെയും സംവിധായകന്റെയും എഫ്ബി പോസ്റ്റിനും പത്ര പ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളു. പക്ഷേ സിനിമയില്‍ അങ്ങനൊരു സംഭാഷണം നിലനില്‍ക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയെയോ അവരുടെ മാതാപിതാക്കളെയോ പോലും അത് വേദനിപ്പിക്കാമെന്നും ഡോക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ്:

'ഷാജി കൈലാസും പൃഥ്വിരാജും ഭിന്നശേഷി വിഷയത്തില്‍ അവര്‍ക്കുണ്ടായ മിസ്റ്റേക്ക് മനസിലാക്കുകയും മാപ്പ് പറയുകയും ചെയ്തത് അഭിനന്ദനീയമാണ്. പക്ഷേ ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല.

നടന്റെയും സംവിധായകന്റെയും എഫ്ബി പോസ്റ്റിനും പത്ര പ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളു. പക്ഷേ സിനിമയില്‍ അങ്ങനൊരു സംഭാഷണം നിലനില്‍ക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയെയോ അവരുടെ മാതാപിതാക്കളെയോ പോലും അത് വേദനിപ്പിക്കാം. മാത്രമല്ല ഇന്ന് ആ ഡയലോഗില്‍ ബുദ്ധിമുട്ടൊന്നും തോന്നാത്ത, അതിനെ സംബന്ധിച്ച എതിര്‍പ്പുകള്‍ വെറും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ഷോ മാത്രമായി കാണുന്ന മനുഷ്യര്‍ക്കും ഭാവിയില്‍ ആ സംഭാഷണം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാം.

വെറുതേ മാപ്പ് പറയുന്നതിനേക്കാള്‍ ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടത് പറഞ്ഞിരുന്നെങ്കില്‍ അത് കുറച്ചു കൂടി ആത്മാര്‍ത്ഥമായ പ്രവൃത്തിയായേനെ...'

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT